പ്രവാസി ഇന്ത്യയ്ക്കാരുടെ യുഎഇ യാത്ര ഇപ്പോള്‍ ഇങ്ങനെ; ചെലവേറും, വളഞ്ഞ വഴി...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുഎഇയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പേരാണ് തിരിച്ചുപോകാന്‍ സാധിക്കാതെ നാട്ടിലുള്ളത്. ആദ്യം നേപ്പാള്‍, ശ്രീലങ്ക വഴി യുഎഇയിലേക്ക് പോയിരുന്നെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ നിരോധനം ഏര്‍പ്പെടുത്തിയതോടെ ആ വഴിയും അടഞ്ഞു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ റൂട്ടാണ് ഇന്ത്യന്‍ പ്രവാസികള്‍ തിരഞ്ഞെടുക്കുന്നത്.

 

പ്രവാസി ഇന്ത്യയ്ക്കാരുടെ യുഎഇ യാത്ര ഇപ്പോള്‍ ഇങ്ങനെ; ചെലവേറും, വളഞ്ഞ വഴി...

അര്‍മേനിയ, ഉസ്‌ബെക്കിസ്താന്‍ വഴിയാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ യുഎഇയിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ശേഷമാണ് യുഎഇയിലേക്ക് പോകാന്‍ സാധിക്കുക. അര്‍മേനിയയിലും ഉസ്‌ബെക്കിസ്താനിലും ക്വാറന്റൈനില്‍ കഴിയുന്നതടക്കമുള്ള പാക്കേജാണ് ട്രാവല്‍ ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്നത്. സ്വകാര്യ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്ത് പോകുന്നതിനേക്കള്‍ ലാഭമിതാണ്. ഒരാള്‍ക്ക് 6000 ദിര്‍ഹം മുതലാണ് ചെലവ് വരുന്നത്. വിമാന ടിക്കറ്റ്, ഹോട്ടല്‍ താമസം, ഭക്ഷണം, പിസിആര്‍ ടെസ്റ്റ് എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്.

യുഎഇ മാത്രമല്ല, സൗദി, ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ഈ രാജ്യങ്ങളിലേക്ക് എത്താന്‍ അവസരമുണ്ട്. അര്‍മേനിയ വഴിയുള്ള യാത്രയും ഒരു പക്ഷേ പ്രതിസന്ധിയിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം നേപ്പാളിനും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലെ അര്‍മേനിയക്കും യുഎഇ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കുടുങ്ങും. മെയ് 22ന് അര്‍മേനിയയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ ആദ്യ വിമാനം പുറപ്പെടും. മുംബൈയില്‍ നിന്നാണിത്. ജൂണ്‍ ആറിനാണ് ഇവര്‍ ദുബായിലെത്തുക. 6000-7000 ദിര്‍ഹമാണ് ചെലവ്.

English summary

Indian expats select Armenia, Uzbekistan route for return to UAE now

Indian expats select Armenia, Uzbekistan route for return to UAE now
Story first published: Sunday, May 16, 2021, 18:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X