മോദി കഠിനാധ്വാനം ചെയ്യുന്നു; സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയുമായി അമിത് ഷാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമൂഹം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിവേഗം കൊറോണ മുക്തി നേടിവരുന്ന രാജ്യമാണ് ഇന്ത്യ. ഇതോടൊപ്പം തന്നെ സാമ്പത്തികമായ പുരോഗതിയും രാജ്യം കൈവരിക്കേണ്ടതുണ്ട്. രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് സാമ്പത്തികമായ തകര്‍ച്ച വേഗത്തിലാക്കിയത് എന്ന ആരോപണം ശക്തമാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണമായാണ് ഒരു പരിധി വരെ കൊറോണ വ്യാപനം തടയാനായത് എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ മുന്നറിയിപ്പ്. അതേസമയം, കൊറോണ വേളയിലും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചു എന്ന് കേന്ദ്രം അറിയിക്കുന്നു.

 
മോദി കഠിനാധ്വാനം ചെയ്യുന്നു; സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയുമായി അമിത് ഷാ

സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍ പലവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും സാമ്പത്തിക രംഗം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ജിഡിപി പോസിറ്റീവ് മേഖലയില്‍ കടക്കുമെന്നും അദ്ദേഹം പറയുന്നു. കൊറോണ കാരണമായി രാജ്യം നേരിടാന്‍ സാധ്യതയുള്ള ദൂരവ്യാപകമായ പ്രത്യാഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സമീപകാല ജിഡിപി നിരക്ക് കുറഞ്ഞു എങ്കിലും അടുത്ത സാമ്പത്തിക പാദത്തില്‍ പുരോഗതി നേടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

പിഎന്‍ബി എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഇനി ഒടിപി നിര്‍ബന്ധം, ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

അഹമ്മദാബാദിലെ രണ്ട് പാലങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. കാര്‍ഷിക മേഖല, വൈദ്യുതി, വ്യവസായം എന്നീ മേഖലകളിലെല്ലാം പരിഷ്‌കാരങ്ങല്‍ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍. വികസന പാത എളുപ്പമാക്കുകയാണ് ലക്ഷ്യം. പാവപ്പെട്ടവരുടെ ക്ഷേമത്തിലും സാമ്പത്തിക മേഖലയുടെ ശാക്തീകരണത്തിനും 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

15 ശതമാനം ഉയര്‍ച്ചയാണ് എഫ്ഡിഐയിലുണ്ടായതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിക്ഷേപ പ്രോല്‍സാഹന വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 30 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെത്തിയ എഫ്ഡിഐ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26 ബില്യണ്‍ ഡോളറായിരുന്നു. അതായത് നാല് ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Read more about: fdi economy gdp
English summary

Indian GDP will come In Positive Territory Next Quarter: Amit Shah

Indian GDP will come In Positive Territory Next Quarter: Amit Shah
Story first published: Monday, November 30, 2020, 19:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X