ഇന്ത്യൻ തൊഴിലന്വേഷകർക്ക് അമേരിക്കയിലെ ജോലിയോട് താത്പര്യം കുറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ ജോലി തേടുന്ന ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം യുഎസ് ആയിരിന്നു. അമേരിക്കയിൽ എത്തിയാൽ പിന്നെ ജീവിതം രക്ഷപ്പെട്ടു എന്നതാണ് യുവാക്കളുടെ ധാരണ. എന്നാൽ അമേരിക്കയിൽ തൊഴിലവസരങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ആഗോള തൊഴിൽ പോർട്ടലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഡീഡ് ഡാറ്റ അനുസരിച്ച്, അമേരിക്കയിലേയ്ക്കുള്ള തൊഴിൽ തിരയൽ 2019 ജൂണിൽ 42 ശതമാനമായി കുറഞ്ഞു, 2019 ജനുവരിയിൽ ഇത് 58 ശതമാനമായിരുന്നു.

 

പ്രതിസന്ധി

പ്രതിസന്ധി

എന്നിരുന്നാലും, വിദേശത്ത് ജോലി നോക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി യുഎസ് നിലകൊള്ളുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ്-19 മഹാമാരിയുടെ ആഘാതവും യു‌എസ് ഇമിഗ്രേഷൻ നയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് തൊഴിലന്വേഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ത്യൻ തൊഴിലന്വേഷകർ ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ അന്വേഷിക്കാൻ താല്പര്യം കാണിക്കുന്നവരാണ്.

ജൂണില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ 33% ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട്‌

മറ്റ് രാജ്യങ്ങൾ

മറ്റ് രാജ്യങ്ങൾ

സാങ്കേതികവിദ്യ, അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ്, സെയിൽസ്, കൺസ്യൂമർ മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് തൊഴിൽ അന്വേഷണത്തിൽ അധികവും. ഇതേ കാലയളവിൽ കാനഡ, യുഎഇ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഖത്തർ എന്നിവിടങ്ങളിൽ ജോലി തിരയുന്നവരുടെ എണ്ണം വർദ്ധിച്ചു. യു‌എസ്‌എയിലേക്ക് ഇന്ത്യക്കാർ തിരയുന്ന മികച്ച 10 ജോലികളിൽ ഒമ്പതും ടെക് ജോലികളുമായി ബന്ധപ്പെട്ടതാണ്.

ജിയോയിൽ വീണ്ടുമൊരു അമേരിക്കൻ നിക്ഷേപം; 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ

കൂടുതൽ ഡിമാൻഡ്

കൂടുതൽ ഡിമാൻഡ്

വിദേശത്ത് തൊഴിൽ തേടുമ്പോൾ, ടെക് മേഖലയിലെ ജോലികൾക്ക് കൂടുതൽ ഡിമാൻഡുണ്ട്. പ്രത്യേകിച്ചും ഫുൾ-സ്റ്റാക്ക് ഡെവലപ്പർ, ഡെവലപ്മെന്റ് ഓപ്പറേഷൻസ് എഞ്ചിനീയർമാർ, ബിസിനസ് അനലിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള പ്രധാന റോളുകൾക്ക്. ഇന്ത്യയിൽ നിന്നുള്ള ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യാനും അവസരങ്ങൾ ലഭിച്ചാൽ നാട്ടിലേക്ക് മടങ്ങാനും തയ്യാറാണ്.

തൊലിനിറ വംശീയത; ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകെ ലോറിയലും തൊലിനിറം പരാമർശിക്കുന്ന പദങ്ങൾ ഒഴിവാക്കുന്നു

തൊഴിൽ പ്രതിസന്ധി

തൊഴിൽ പ്രതിസന്ധി

കൊവിഡ് 19 മഹാമാരി മൂലം പല ബിസിനസുകളും അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് അമേരിക്ക കടന്നുപോവുന്നത്. ഇതിനെ തുട‍‌ർന്നുള്ള വിസ നിയന്ത്രണങ്ങൾ അമേരിക്കയിലേക്ക് പോവാന്‍ നിശ്ചയിച്ചിരുന്ന ആയരിക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഓരോ വര്‍ഷവും അമേരിക്ക നല്‍കുന്ന 85,000 വിസകളില്‍ 70% ഇന്ത്യക്കാര്‍ക്കാണ്.

Read more about: us job യുഎസ് ജോലി
English summary

Indian job seekers losing interest in jobs in the United States | ഇന്ത്യൻ തൊഴിലന്വേഷകർക്ക് അമേരിക്കയിലെ ജോലിയോട് താത്പര്യം കുറയുന്നു

The report of the global employment portal shows that the number of job seekers in the United States has dropped significantly. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X