ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഗ്യാസ് സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് 'തത്കാൽ' ബുക്കിംഗ് സേവനം നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) തീരുമാനിച്ചു. ഈ പുതിയ സേവനം അനുസരിച്ച് ബുക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുപടിക്കൽ ഗ്യാസ് സിലിണ്ടർ ലഭിക്കും.

 

2021 ജനുവരി 16 മുതൽ ഗ്രേറ്റർ ഹൈദരാബാദിന്റെ പരിധിക്കുള്ളിൽ ഒരു പരീക്ഷണമായാണ് തെലങ്കാന സംസ്ഥാനത്ത് 'ശിലഭാരത ജീവനം' എന്ന പേരിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതൽ ഈ പദ്ധതി ആരംഭിക്കാനാണ് കേന്ദ്രസർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, 'സംക്രാന്തി ഉത്സവം' കണക്കിലെടുത്ത് ശനിയാഴ്ച മുതൽ പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദിന് ശേഷം ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും

സിലിണ്ടറിന്റെ 'തത്കാൽ' ബുക്കിംഗിനായി ഉപയോക്താക്കൾ 25 രൂപ അധികമായി നൽകണം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്താൽ പ്രവൃത്തി ദിവസങ്ങളിൽ ഗ്യാസ് സിലിണ്ടർ രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിക്കും. ഈ സൗകര്യത്തിനായി പുതിയ 'ആപ്പ്' ആരംഭിക്കാനും ഐഒസി അധികൃതർ തയ്യാറെടുക്കുന്നുണ്ട്.

ബുക്കിംഗ് രസീത് ഹാജരാക്കാതെ തന്നെ പാചക വാതകം ഓൺലൈൻ ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യും. സിലിണ്ടറിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യും.

English summary

Indian Oil Tatkal Service: The gas cylinder will reach home within the booked hours | ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും

Indian Oil Corporation (IOC) has decided to offer 'tatkal' booking service to customers with only one gas cylinder. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X