ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അറ്റാദായം 350 കോടിയായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (ഐ‌ഒ‌ബി) പാദവാർഷിക ലാഭം ഇരട്ടിയായി. മാർച്ച് 31 അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 349.77 കോടിയാണ് അറ്റാദായമായി ബാങ്ക് നേടിയത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 143.79 കോടിയായിരുന്നു അറ്റാദായം.

 
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അറ്റാദായം 350 കോടിയായി

2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ മൊത്തം വരുമാനം 6,073.80 കോടി രൂപയായി ഉയർന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 5,484.06 കോടി രൂപയായിരുന്നെന്ന് റെഗുലേറ്ററി ഫയലിംഗിൽ ഐ‌ഒ‌ബി അറിയിച്ചു.

2020-21 കാലയളവിൽ ബാങ്ക് അറ്റാദായം 831.47 കോടി രൂപയാണ്. 2019-20 ൽ 8,527.40 കോടി രൂപയുടെ നഷ്ടമുണ്ടായത്. ബാങ്കിന്‍റെ മൊത്തം വരുമാനം 22,525 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 20,766 കോടി രൂപയായിരുന്നു.നിഷ്ക്രിയ ആസ്തി 14, 78 ശതമാനത്തിൽ നിന്ന് 11.69 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി മൂല്യത്തിലും പുരോഗതി ഉണ്ടായി.

1 ലക്ഷം മുടക്കി തുടങ്ങി, അടുത്ത വർഷം ലക്ഷ്യം 120 കോടിയുടെ വില്‍പന! മലയാളി സ്റ്റാർട്ട് അപ്പ്

അറ്റനിഷ്‌ക്രിയ ആസ്തി (നെറ്റ് എൻപിഎ)5.44 ശതമാനത്തിൽ നിന്ന് (6,602.80 കോടി) 3.58 ശതമാനമായി (, 4,577.59 കോടി) കുറഞ്ഞു.2021-22 ലെ മൂലധന പദ്ധതിക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെന്നും പബ്ലിക് ഓഫർ / റൈറ്റ്സ് ഇഷ്യുവിനെ പിന്തുടർന്ന് പരമാവധി 125 കോടി ഓഹരികൾ വരെ ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.

അദാനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്: പുതിയ ഹർഷദ്മേത്ത ആരെന്ന് തോമസ് ഐസക് തോമസ് ഐസക്

നിക്ഷേപകാലാവധിയില്‍ നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായാല്‍ ഇവിടെ ലഭിക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ

Read more about: ലാഭം profit
English summary

Indian Overseas Bank has reported a net profit of Rs 350 crore | ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അറ്റാദായം 350 കോടിയായി

Indian Overseas Bank has reported a net profit of Rs 350 crore
Story first published: Monday, June 14, 2021, 23:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X