വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് യാത്രക്കാര്‍ റദ്ദ് ചെയ്തില്ല, റെയില്‍വേ നേടിയത് കോടികളുടെ വരുമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയിറ്റിങ് ലിസ്റ്റിലായിരുന്ന ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് നിങ്ങള്‍ എപ്പോഴെങ്കിലും റദ്ദ് ചെയ്യാതിരുന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഈ വിവരം അറിയുക. ഇത്തരത്തില്‍ റദ്ദാക്കാതിരിക്കുന്ന അല്ലെങ്കില്‍ യാത്രക്കാര്‍ റദ്ദ് ചെയ്യാന്‍ മറന്നുപോയ ടിക്കറ്റുകളില്‍ നിന്ന് റെയില്‍വേ നേടുന്നത് കോടികള്‍! കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 9,000 കോടി രൂപയാണ് വെയിറ്റ്‌ലിസ്റ്റഡ് ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജിലൂടെയും ഇത്തരം ടിക്കറ്റുകള്‍ യാത്രക്കാര്‍ റദ്ദാക്കാന്‍ വിട്ടുപോവുന്നതു വഴിയും ഇന്ത്യന്‍ റെയില്‍വേയുടെ പോക്കറ്റിലെത്തിയത്. 2017 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് ഈ ഇനങ്ങളില്‍ 9,000 കോടിയോളം രൂപ വരുമാനം ലഭിച്ചതായി റെയില്‍വേ അറിയിച്ചത്.

 

ആക്ടിവിസ്റ്റ് സുജീത് സ്വാമി നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. 2017 ജനുവരി ഒന്ന് മുതല്‍ 2020 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് യാത്രക്കാര്‍ റദ്ദ് ചെയ്യാതിരുന്നതു മൂലം 4,335 കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്. 9.5 കോടി യാത്രക്കാരാണ് ഇക്കാലയളവില്‍ ടിക്കറ്റ് റദ്ദ് ചെയ്യാതിരുന്നത്. സ്ഥിരീകരിക്കപ്പെട്ട (Confirmed) ആയ ടിക്കറ്റുകള്‍ യാത്രക്കാര്‍ റദ്ദ് ചെയ്യാതിരുന്നത് വഴി 4,684 കോടി രൂപയും റെയില്‍വേ നേടി. സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിന് സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍ ബാധകമാണ്. മാത്രമല്ല, മുഴുവന്‍ തുകയും തിരിച്ചു ലഭിക്കുന്നതുമല്ലെന്ന് റെയില്‍വേയുടെ നിബന്ധനകളില്‍ പറയുന്നുണ്ട്. വിവരാവകാശ അപേക്ഷയ്ക്ക് ദ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്(CRIS) നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ടെലികോം നിരക്ക് വര്‍ധന വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി; ട്രായ് റിപ്പോര്‍ട്ട്‌

വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് യാത്രക്കാര്‍ റദ്ദ് ചെയ്തില്ല, റെയില്‍വേ നേടിയത് കോടികളുടെ വരുമാനം

സ്ലീപ്പര്‍ ക്ലാസ്, തേര്‍ഡ് എസി ടിക്കറ്റുകളിലാണ് ഇത്തരത്തിലുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു. കൂടാതെ, ഓണ്‍ലൈന്‍ വഴിയുള്ള ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 2017 ജനുവരി ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ 145 കോടി യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍, 74 കോടി യാത്രക്കാര്‍ പഴയ രീതിയില്‍ ഇന്ത്യന്‍ റെയില്‍വേസ് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തു.

 

ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ പോളിസി വിവേചനപരമാണെന്ന് ആരോപിച്ച് കോട്ട സ്വദേശിയായ ആക്റ്റിവിസ്റ്റ് സ്വാമി, രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റെയില്‍വേയുടെ ഓണ്‍ലൈന്‍, കൗണ്ടര്‍ ബുക്കിങ് റിസര്‍വേഷന്‍ & റീഫണ്ട് പോളിസികളില്‍ വലിയ വ്യത്യാസങ്ങളാണുള്ളതെന്നും ഇത് യാത്രക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുതാണ് എന്നതായിരുന്നു സ്വാമിയുടെ വാദം.

English summary

വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് യാത്രക്കാര്‍ റദ്ദ് ചെയ്തില്ല, റെയില്‍വേ നേടിയത് കോടികളുടെ വരുമാനം | indian railways earns several thousand crores from passengers didnt cancel waitlisted train ticket

indian railways earns several thousand crores from passengers didnt cancel waitlisted train ticket
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X