ഹൈവേയില്‍ ഭൂമിയുള്ളവര്‍ക്ക് ചാകര! ഭൂമി വിലയില്‍ 80 ശതമാനം വരെ കുതിപ്പുണ്ടായേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്ത് ഒരു കാലഘട്ടത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പായിരുന്നു. അനേകം പേര്‍ ഇതിലൂടെ അതിസമ്പന്നരാവുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വലിയ മന്ദതയാണ്. അതിന് പിറകെ കൊവിഡ് വ്യാപനം കൂടി ആയതോടെ കടുത്ത പ്രതിസന്ധിയിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല.

 

എന്നാല്‍ ഈ കിതപ്പ് താത്കാലികം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പാണ് വരാന്‍ പോകുന്നത്. ഹൈവേയ്ക്ക് അരികില്‍ ഭൂമിയുള്ളവര്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...

60 മുതല്‍ 80 ശതമാനം വരെ

60 മുതല്‍ 80 ശതമാനം വരെ

ദേശീയ പാതയ്ക്ക് സമീപമുള്ള ഭൂമിയുടെ വില കുതിച്ചുയരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേയ്ക്ക് സമീപമുള്ള ഭൂമിവില മൈക്രോ മാര്‍ക്കറ്റില്‍ കുതിച്ചുയരും. ഭൂമി വില 60 മുതല്‍ 80 ശതമാനം വരെ ഉയര്‍ന്നേക്കാം എന്നാണ് ജെഎല്‍എല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

താത്കാലികം മാത്രമോ

താത്കാലികം മാത്രമോ

ഭൂമി വിലയില്‍ ഉണ്ടയേക്കാവുന്ന ഈ കുതിപ്പ് താത്കാലികം മാത്രമായിരിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെറിയ കാലത്തേക്ക് ഉണ്ടാകുന്ന വന്‍ വര്‍ദ്ധന ദീര്‍ഘകാലം നിലനിന്നേക്കണമെന്നില്ല. എങ്കില്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വിലയില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനയുണ്ടാകും.

രണ്ട് രീതിയില്‍

രണ്ട് രീതിയില്‍

ഭൂമി വിലയില്‍ ഉണ്ടാകുന്ന വില വര്‍ദ്ധന രണ്ട് രീതിയില്‍ ആയിരിക്കും എന്നാണ് വിലയിരുത്തുന്നത്. ഹൈവേയ്ക്ക് സമീപമുള്ള ഭൂമികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വരുന്നതിന്റെ ഭാഗമായിട്ടായിരിക്കും ആദ്യത്തെ വന്‍ വിലക്കുതിപ്പ്. അതിന് ശേഷം ഉണ്ടാകുന്ന വികസനവും സൗകര്യങ്ങളും ആയിരിക്കും പിന്നീടുള്ള വിലവര്‍ദ്ധനവിന് വഴിവയ്ക്കുക.

 ദേശീയ പാതാ അതോറിറ്റിയുടെ പദ്ധതി

ദേശീയ പാതാ അതോറിറ്റിയുടെ പദ്ധതി

22 സംസ്ഥാനങ്ങളിലായി 650 പ്രോപ്പര്‍ട്ടികളാണ് ദേശീയ പാതാ അതോറിറ്റി ഒരു വന്‍ പദ്ധതിയ്ക്കായി കണ്ടുവച്ചിരിക്കുന്നത്. ഇത് മൊത്തം മൂവായിരം ഹെക്ടറോളം വരും. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ഈ പ്രോപ്പര്‍ട്ടികളില്‍ അഞ്ച് വര്‍ഷം കൊണ്ട് വന്‍ വികസനം കൊണ്ടുവരാണ് പദ്ധതി.

 എവിടെയൊക്കെ

എവിടെയൊക്കെ

മേല്‍പറഞ്ഞ 650 പ്രോപ്പര്‍ട്ടികളില്‍ 94 എണ്ണം ദില്ലി- മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ്. പുതിയതായി നിര്‍മാണം നടക്കുന്ന ദേശീയ പാത/ എക്‌സ്പ്രസ് ഹൈവേകളില്‍ ആണ് 376 സ്ഥലങ്ങള്‍. 180 സ്ഥലങ്ങള്‍ നിലവിലുള്ള മറ്റ് ഹൈവേകളുടെ ഓരത്തും ആണ്.

 ഇത് തന്നെ ആണ് കാരണം

ഇത് തന്നെ ആണ് കാരണം

ദേശീയ പാതാ അതോറിറ്റിയുടെ ഈ പദ്ധതി തന്നെയാണ് ഹൈവേകളില്‍ ഭൂമി വില കൂട്ടാന്‍ പോകുന്നത്. പദ്ധതി നടക്കുന്ന സ്ഥലങ്ങളുടെ സമീപത്തും തീവില ആയിരിക്കും ഇനി ഉണ്ടാവുക എന്നും വിലയിരുത്തലുണ്ട്. രാജ്യത്ത് വീണ്ടുമൊരു റിയല്‍ എസ്റ്റേറ്റ് ബൂമിന് ഇത് വഴിവയ്ക്കും.

എത്ര കോടി?

എത്ര കോടി?

ഒരു ഹെക്ടറില്‍ ഒരു കോടി മുതല്‍ പത്ത് കോടി വരെ ആണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ ഒരു ഹെക്ടറില്‍ ശരാശരി 2 കോടി എന്ന നിലയില്‍. 4,800 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമെങ്കിലും ഇതുവഴി വരുമെന്നാണ് കരുതുന്നത്. ദേശീയപാതാ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി 30 വര്‍ഷത്തേക്ക് ലീസിന് ആയിരിക്കും നല്‍കുക.

English summary

Indian Real Estate sector expects a boom; Land price near national highways may rice up to 80 percentage

Indian Real Estate sector expects a boom; Land price near national highways may rice up to 80 percentage. National Highway Authority's new plan will enhance the boom.
Story first published: Wednesday, June 30, 2021, 20:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X