കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ; വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്, 10% ഡിസ്‌കൗണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വാക്‌സിന്‍ സ്വീകരിച്ച എല്ലാ യ്ത്രക്കാര്‍ക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തിരിക്കുകയാണ്. വാക്‌സ്ിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ പത്ത് ശതമാനമാണ് കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ; വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്, 10% ഡിസ്‌കൗണ്ട്

കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് മുതല്‍ ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. പതിനെട്ട് വയസ് പൂര്‍ത്തിയായ യാത്രക്കാര്‍ക്കാണ് ഈ ആനൂകൂല്യം കമ്പനി അനുവദിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കണം എന്നൊക്കെയാണ് നിബന്ധനകള്‍.

കുതിച്ചുയര്‍ന്ന് വിപണി; സെന്‍സെക്‌സില്‍ 400 പോയിന്റ് നേട്ടം!

കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ എന്ന നിലയില്‍, ദേശീയ വാക്‌സിനേഷന്‍ ഡ്രൈവില്‍ സംഭാവന നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ കരുതുന്നു, ഈ ഓഫര്‍ വാക്‌സിനേഷനുമായുള്ള അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്‍ഡിഗോയുമായി മിതമായ നിരക്കില്‍ സുരക്ഷിതമായി യാത്രചെയ്യാമെന്ന് ഉറപ്പാക്കാന്‍ കൂടിയാണെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ക്രെഡിറ്റ് കാർഡ് ഇല്ലാതെ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പടെ സാധനങ്ങൾ വാങ്ങാം

English summary

Indigo Airlines announces 10% discount on passengers who receive Covid 19 vaccine

Indigo Airlines announces 10% discount on passengers who receive Covid 19 vaccine
Story first published: Wednesday, June 23, 2021, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X