വിമാന ടിക്കറ്റിന് വെറും 899 രൂപ, ഇൻഡിഗോ ടിക്കറ്റ് നിരക്ക് ബസ് ടിക്കറ്റിനേക്കാൾ ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് കാരിയറായ ഇൻഡിഗോ 'ബിഗ് ഫാറ്റ് ഇൻഡിഗോ സെയിൽ' എന്ന പേരിൽ ഒരു ഫ്ലാഷ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പുതിയ വിൽപ്പനയിൽ ഇൻഡിഗോ ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് 899 രൂപയും അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 2,999 രൂപയും വരെ കുറഞ്ഞ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

 

899 രൂപ നിരക്കിലുള്ള ബുക്കിംഗ് 2019 ഡിസംബർ 23 (ഇന്ന്) മുതൽ ആരംഭിച്ചു. 4 ദിവസത്തെ ബുക്കിംഗ് കാലയളവാണുള്ളത്. 2020 ജനുവരി 15 നും 2020 ഏപ്രിൽ 15 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക. ഇൻ‌ഡിഗോ വെബ്‌സൈറ്റിൽ‌ നിന്നോ ഇൻ‌ഡിഗോ മൊബൈൽ‌ ആപ്ലിക്കേഷനിലൂടെയോ ബുക്കിംഗുകൾക്ക് കൺ‌വീനിയൻസ് ഫീസും ഈടാക്കില്ല.

വിമാന സര്‍വീസുകളിലെ സുരക്ഷാ വീഴ്ച; നാല് ഇന്റിഗോ ഉദ്യോഗസ്ഥര്‍ക്ക് ഡിജിസിഎ നോട്ടീസ്

വിമാന ടിക്കറ്റിന് വെറും 899 രൂപ, ഇൻഡിഗോ ടിക്കറ്റ് നിരക്ക് ബസ് ടിക്കറ്റിനേക്കാൾ ലാഭം

ബിഗ് ഫാറ്റ് ഇൻഡിഗോ സെയിൽ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓഫറിന് കീഴിൽ പരിമിതമായ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും ബജറ്റ് കാരിയർ പറഞ്ഞു. ഇൻഡിഗോയുടെ ഏറ്റവും പുതിയ 899 രൂപ ഓഫർ മറ്റേതെങ്കിലും ഓഫർ, സ്കീം അല്ലെങ്കിൽ പ്രമോഷനുമായി ബന്ധിപ്പിക്കാൻ കഴിയില്ല. മാത്രമല്ല ഈ ഓഫർ കൈമാറ്റം ചെയ്യാനോ പണം തിരികെ നേടാനോ സാധിക്കില്ല.

ഇൻ‌ഡിഗോയുടെ ആഭ്യന്തര വിമാന സർവീസുകൾക്കായുള്ള 899രൂപയുടെ ഓഫറും അന്താരാഷ്ട്ര വിമാനങ്ങൾക്കായുള്ള 2,999 രൂപയുടെ ഓഫറും ഉപയോഗിച്ച് ഗ്രൂപ്പി ബുക്കിംഗ് നടത്താൻ സാധിക്കില്ലെന്നും ഇൻഡിഗോ പോർട്ടലിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻഡി​ഗോ വിമാന ടിക്കറ്റുകുൾ ബുക്ക് ചെയ്യുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്ക്

English summary

വിമാന ടിക്കറ്റിന് വെറും 899 രൂപ, ഇൻഡിഗോ ടിക്കറ്റ് നിരക്ക് ബസ് ടിക്കറ്റിനേക്കാൾ ലാഭം

Budget carrier Indigo has launched a flash sale called 'Big Fat Indigo Sales'. IndiGo is offering discounts of up to Rs 899 on domestic flights and Rs 2,999 on international flights. Read in malayalam.
Story first published: Monday, December 23, 2019, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X