ബജറ്റ് കാരിയറായ ഇൻഡിഗോ ഈ വർഷത്തെ ആദ്യത്തെ 'ദി ബിഗ് ഫ്ലാറ്റ് ഇൻഡിഗോ സെയിൽ' പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രയ്ക്ക് വെറും 877 രൂപ മുതലാണ് ഇൻഡിഗോ വിമാന ടിക്കറ്റുകളുടെ നിരക്ക്. ജനുവരി 13 ന് ആരംഭിച്ച ഇൻഡിഗോയുടെ 877 രൂപയുടെ വിമാന ടിക്കറ്റ് ഓഫറിനുള്ള ബുക്കിംഗ് ഞായറാഴ്ച (ജനുവരി 17) അവസാനിക്കും.

ഓഫർ കാലാവധി
ഇൻഡിഗോയുടെ ഏറ്റവും പുതിയ വിൽപന ഓഫർ ഏപ്രിൽ 1 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ളതാണ്. എന്നിരുന്നാലും, ബിഗ് ഫാറ്റ് സെയിൽ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണം എയർലൈൻ വ്യക്തമാക്കിയിട്ടില്ല. ഓഫറിന് കീഴിൽ പരിമിതമായ സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക.

ടിക്കറ്റ് നിരക്ക്
ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ ഓരോ യാത്രക്കാരനിൽ നിന്നും 500 രൂപ ഈടാക്കും. ചില തിരഞ്ഞെടുത്ത മേഖലകളിലേയ്ക്കുള്ള ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ഓഫർ ബാധകമാകുക. ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗിന് ഈ ഓഫർ ബാധകമല്ല. ഡൽഹി-പാട്ന ടിക്കറ്റിന് 2,200 രൂപയാണ് നിരക്ക്. ഡൽഹി - കൊൽക്കത്ത റൂട്ടിലേക്കുള്ള ടിക്കറ്റുകൾ ഏപ്രിൽ ഒന്നിന് 2,480 രൂപയ്ക്കാണ് വിൽക്കുന്നത്. 877 രൂപ പ്രമോഷണൽ സ്കീമിന് കീഴിൽ 3,030 രൂപയ്ക്ക് ഡൽഹി-ബെംഗളൂരു വിമാന ടിക്കറ്റുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.

കാർഡ് ഓഫർ
ഇൻഡസ്ഇൻഡ് ബാങ്ക് കാർഡ് ഉപയോഗിച്ച് ഓഫർ കാലയളവിൽ ഇൻഡിഗോ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പരമാവധി 5,000 രൂപ വരെ അതായത് 12 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഡിഗോ ഫ്ലൈറ്റുകളുടെ ബുക്കിംഗിൽ കുറഞ്ഞത് 3,000 രൂപ ബുക്കിംഗ് തുകയ്ക്ക് വിൽപ്പന വേളയിൽ ഓഫർ സാധുവാണ്. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യാത്രക്കാർക്ക് ക്യാഷ്ബാക്ക് ഓഫറുകൾ ലഭിക്കും. ക്യാഷ്ബാക്ക് എൻകാഷുചെയ്യാനാകാത്തതാണ്, കൂടാതെ ഓഫർ ഇഎംഐ, ഇഎംഐ ഇതര ഇടപാടുകൾക്ക് യോഗ്യമാണ്.

സ്പൈസ് ജെറ്റ് ഓഫർ
സ്പൈസ് ജെറ്റ് 899 രൂപ മുതൽ ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റുകൾ 'ബുക്ക് ബെഫിക്കർ സെയിലിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രമോഷണൽ ഓഫർ ബുക്കിംഗ് 2021 ജനുവരി 17 ന് അവസാനിക്കും. 2021 ഏപ്രിൽ 1 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ളതാണ് ഈ ഓഫറുകൾ.