ഇൻഡിഗോ ഫെബ്രുവരി 22 മുതൽ ഡെൽഹി, ലേ എന്നിവിടങ്ങളിൽ വിമാന സർവീസ് ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആഭ്യന്തര വിമാന സർവീസ് മെച്ചപ്പെടുത്താനുള്ള നീക്കവുമായി ഇൻഡിഗോ എയർലൈൻസ്. ഫെബ്രുവരി 22 ന് ദില്ലിക്കും ലേയ്ക്കും ഇടയിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് ഇൻഡിഗോ ശനിയാഴ്ച അറിയിച്ചിട്ടുള്ളത്. 2021 ഫെബ്രുവരി 22 മുതൽ ദില്ലി-ലേ വിമാന സർവീസ് ആരംഭിക്കുമെന്നും ഇതിനുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞതായും വിമാന കമ്പനി വ്യക്തമാക്കി. ലഡാക്കിന്റെ തലസ്ഥാനമായ ലേ ഇന്ത്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സാഹസിക പ്രവർത്തനങ്ങൾക്കും പുറമേ ഇവിടത്തെ ബുദ്ധവിഹാരങ്ങളും ഉത്സവങ്ങളുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്നത്.

 

പുതിയ സംരംഭകര്‍ക്കായി 1000 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇൻഡിഗോ ചീഫ് സ്ട്രാറ്റജി, റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു, "കൊറോണ വൈറസ് വ്യാപനത്തിന് മുമ്പുള്ളതിനേക്കാൾ അധികമായി ഞങ്ങളുടെ ആഭ്യന്തര ശൃംഖല വിപുലീകരിക്കാൻ കഴിഞ്ഞതിനാൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ അടുത്തിടെ പ്രഖ്യാപിച്ച ഏഴ് പ്രാദേശിക സ്റ്റേഷനുകളിൽ ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യസ്ഥാനം കൂടിയാണ് ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി തങ്ങൾ പ്രവർത്തിച്ച് വരികയാണെന്നും രാജ്യത്തെ ആഭ്യന്തര വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ഇൻഡിഗോ ഫെബ്രുവരി 22 മുതൽ ഡെൽഹി, ലേ എന്നിവിടങ്ങളിൽ വിമാന സർവീസ് ആരംഭിക്കും

ഈ ആഴ്ച ആദ്യം, ഇൻഡിഗോ 2021 ജനുവരി 13 മുതൽ ജനുവരി 17 വരെ ആഭ്യന്തര വിമാനങ്ങളിലുടനീളം അഞ്ച് ദിവസത്തെ പ്രത്യേക ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചിരുന്നു. ബിഗ് ഫാറ്റ് ഇൻഡിഗോ വിൽപ്പനയ്ക്ക് കീഴിൽ യാത്രക്കാർക്ക് വൺവേ, റൌണ്ട്-ട്രിപ്പ് യാത്രക്കോ ഉള്ള ടിക്കറ്റും ആഭ്യന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ 877 രൂപ വരെ കുറഞ്ഞ യാത്രയ്ക്ക്. 500 രൂപ വിലമതിക്കുന്ന വിമാന മാറ്റമോ വിമാനം റദ്ദാക്കലോ ഈ സമയത്ത് ബാധകമാണ്. ദില്ലി-കൊൽക്കത്ത വിമാന നിരക്ക് 2,480 രൂപയും ദില്ലി- ഗോവ വിമാനത്തിന് 3,827 രൂപയും ദില്ലി-മുംബൈ വിമാനത്തിന് 2,577 രൂപയുമാണ് വില.

Read more about: airlines
English summary

IndiGo to launch flight services between Delhi, Leh from February 22

IndiGo to launch flight services between Delhi, Leh from February 22
Story first published: Saturday, January 16, 2021, 21:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X