എല്ലാവര്‍ക്കും 'പൈപ്പ് വെള്ളം'... സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ലക്ഷം കോടി രൂപ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേരളത്തെ സംബന്ധിച്ച് കുടിവെള്ള ക്ഷാമം അത്രയും രൂക്ഷമായ ഒന്നായിരുന്നില്ല അടുത്ത കാലം വരെ. ജലസംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രയേറെ അലസതയുള്ള വേറെ ജനവിഭാഗങ്ങള്‍ ഉണ്ടാകുമോ എന്നതും സംശയമാണ്. എന്നാല്‍ ഇന്ന് കേരളവും കടുത്ത ജലക്ഷാമത്തിന്റെ ഭീഷണിയില്‍ ആണ്.

 

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ശുദ്ധമായ കുടിവെള്ളം എന്നത് വലിയ പ്രതിസന്ധിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള വമ്പന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

എല്ലാവര്‍ക്കും കുടിവെള്ളം

എല്ലാവര്‍ക്കും കുടിവെള്ളം

രാജ്യത്ത് എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതി. ശുദ്ധീകരിച്ച ജലം പൈപ്പുകളിലൂടെ എത്തിക്കുക എന്നതാണ് ഇതിനുള്ള ഏക മാര്‍ഗ്ഗം. രാജ്യത്തിന്റെ മിക്കയിടങ്ങളിലും ശുദ്ധജല ലഭ്യത വലിയ പ്രതിസന്ധി നേരിടുകയാണ്.

മൂന്ന് ലക്ഷം കോടി രൂപ

മൂന്ന് ലക്ഷം കോടി രൂപ

മൂന്ന് ലക്ഷം കോടി രൂപയാണ് എല്ലാവര്‍ക്കും പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

അഞ്ച് വര്‍ഷം കൊണ്ട്

അഞ്ച് വര്‍ഷം കൊണ്ട്

ഒറ്റയടിക്ക് നടപ്പിലാക്കാവുന്ന ഒരു പദ്ധതിയല്ല ഇത്. അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും ശുദ്ധജലം പൈപ്പ് കണക്ഷന്‍ വഴി എത്തിക്കുക എന്നതായിരിക്കും സര്‍ക്കാരിന്റെ ലക്ഷ്യം എന്നാണ് വിവരങ്ങള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

പലവഴികള്‍

പലവഴികള്‍

പല സ്ഥലങ്ങളിലും ശുദ്ധ ജലം എത്തിക്കാന്‍ കടമ്പകള്‍ ഏറെയാണ്. ജല ദൗര്‍ലഭ്യവും വലിയ പ്രതിസന്ധിയാണ്. ഇതെല്ലാം മറികടക്കാനുള്ള പദ്ധതികളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. അഴുക്കുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളുടെ ആധുനീകരണം ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ജലസ്രോതസ്സുകളെ മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

ജല്‍ ജീവന്‍ മിഷന്‍

ജല്‍ ജീവന്‍ മിഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായിട്ടായിരിക്കും ഈ പദ്ധതി നടപ്പില്‍ വരുത്തുക എന്നാണ് വിവരം. 2019 ലെ രണ്ടാം മോദി സര്‍ക്കാര്‍ ആണ് ജല്‍ ജീവന്‍ മിഷന് തുടക്കം കുറിച്ചത്. ഗ്രാമീണ ഇന്ത്യയിലെ ഓരോ വീട്ടിലും 2024 ഓടെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയുടെ പ്രതിസന്ധി

ഇന്ത്യയുടെ പ്രതിസന്ധി

ഇന്ത്യയിലെ ശുദ്ധജല ലഭ്യത വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. അമ്പത് ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുള്ളു എന്നാണ് യുണിസെഫിന്റെ കണക്ക്. അതിനര്‍ത്ഥം, അറുപത് കോടിയില്‍ അധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല എന്നത് തന്നെയാണ്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്.

English summary

Individual Tap Connection for Drinking Water to every household, Govt plans to spend 3 trillion rupees- Budget Expectation

Individual Tap Connection for Drinking Water to every household, Govt plans to spend 3 trillion rupees- Budget Expectation.
Story first published: Monday, January 25, 2021, 20:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X