റിസര്‍വ് ബാങ്കിന്റെ 'അക്കൗണ്ട് അഗ്രഗേറ്റര്‍' പദ്ധതിയില്‍ പങ്കാളിയായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ ലളിതമാകണം. സുതാര്യമാകണം. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് റിസര്‍വ് ബാങ്ക് 2016 -ല്‍ 'അക്കൗണ്ട് അഗ്രഗേറ്റര്‍' എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യക്തികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും നല്‍കുന്ന ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തില്‍ സാധ്യമാക്കാന്‍ അക്കൗണ്ട് അഗ്രേറ്റര്‍ സംവിധാനത്തിന് കഴിയും. അപേക്ഷകന്റെ സാമ്പത്തിക വിവരങ്ങള്‍ പിന്നണിയില്‍ നിന്നും വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്ന പക്ഷം കടലാസ് ഇടപാടുകള്‍ കുറയും; നടപടികള്‍ ദ്രുതവേഗത്തില്‍ നടക്കും.

 

ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഈ ദീര്‍ഘവീക്ഷണവുമായി കൈകോര്‍ത്തിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ 'അക്കൗണ്ട് അഗ്രഗേറ്റര്‍' സംവിധാനത്തില്‍ ഇന്‍ഡഡ്ഇന്‍ഡ് ബാങ്ക് ഔദ്യോഗികമായി പേരുചേര്‍ത്തു. ഡിജിസഹമതി ഫൗണ്ടേഷനുമായി (DigiSahamati Foundation) സഹകരിച്ച് 'സാമ്പത്തികകാര്യ വിവരദാതാവായാണ്' (ഫൈനാന്‍ഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ പ്രൊവൈഡര്‍ — എഫ്‌ഐപി) ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കടന്നുവരുന്നത്. ഇതോടെ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ട് അഗ്രഗേറ്റര്‍ പദ്ധതിയില്‍ ഭാഗമാകുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കായും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാറി.

റിസര്‍വ് ബാങ്കിന്റെ 'അക്കൗണ്ട് അഗ്രഗേറ്റര്‍' പദ്ധതിയില്‍ പങ്കാളിയായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

എഫ്‌ഐപി പദവി നേടിയ സാഹചര്യത്തില്‍ ഇനി മുതല്‍ ഉപഭോക്താക്കളുടെ സാമ്പത്തികകാര്യ വിവരങ്ങള്‍ അവരുടെ അനുമതിയോടെ അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തിന് കീഴിലെ ഡേറ്റബേസിലേക്ക് (ഫൈനാന്‍ഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ യൂസേഴ്‌സ്) ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സുരക്ഷിതമായി കൈമാറും. ഈ സാഹചര്യത്തില്‍ വായ്പകള്‍ക്കും മറ്റും ബാങ്കിങ് സേവനങ്ങള്‍ക്കും അപേക്ഷിക്കുമ്പോള്‍ രേഖകളും അനുബന്ധ കടലാസുകളും ഹാജരാക്കേണ്ട ആവശ്യം ഉപഭോക്താക്കള്‍ക്കുണ്ടാവില്ല. ഒപ്പം അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഡെപ്പോസിറ്റ്, നിക്ഷപപദ്ധതികള്‍ (ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, ഇപിഎഫ്, പിപിഎഫ് മുതലായവ), ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ പ്രത്യേക ഏകജാലകത്തിലൂടെ അറിയാനും നേടാനും ഇവര്‍ക്ക് കഴിയും. അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തിന്റെ പ്രധാന ഗുണങ്ങള്‍ ചുവടെ കാണാം.

1. പൊതവേ കടലാസ് രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാണ് ബാങ്കുകള്‍ കൂടുതല്‍ സമയം ചിലഴിക്കുന്നത്. രേഖകള്‍ പരിശോധിച്ച് പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ മാത്രമേ വായ്പയടക്കമുള്ള സേവനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കുകയുള്ളൂ. പുതിയ അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനം ഈ സങ്കീര്‍ണത ഒഴിവാക്കും.

 

2. വ്യക്തികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഡിജിറ്റല്‍ രൂപത്തില്‍ത്തന്നെ സാമ്പത്തിക വിവരങ്ങള്‍ കൈമാറാം. ബാങ്കുകള്‍ വഴിയോ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ ജനങ്ങള്‍ക്ക് അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ പേരുചേര്‍ക്കാം.

3. ഏതൊക്കെ വിവരങ്ങള്‍ മാത്രം കൈമാറാമെന്നതിനെ കുറിച്ച് ഉപഭോക്താവിന് തീരുമാനിക്കാം. ഉപഭോക്താവ് സമ്മതം നല്‍കുന്ന വിവരങ്ങള്‍ മാത്രമേ ഡേറ്റബേസിലേക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് അനുവാദമുള്ളൂ.

ബാങ്കിങ് സേവനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കാനും അനുയോജ്യമായവ തിരഞ്ഞെടുക്കാനും പുതിയ അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുമെന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിങ് മേധാവി സൗമിത്ര സെന്‍ പറയുന്നത്. ഡിജിസഹമതിക്കൊപ്പം ചേര്‍ന്ന് റിസര്‍വ് ബാങ്കിന്റെ ദീര്‍ഘവീക്ഷണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് അതിയായ സന്തോഷമുണ്ടെന്നും സൗമിത്ര സെന്‍ കൂട്ടിച്ചേര്‍ത്തു. 1994 മുതല്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2020 ജൂണിലെ കണക്കുപ്രകാരം 1,911 ശാഖകളും 2,721 എടിഎമ്മുകളും ബാങ്കിന് ഇന്ത്യയില്‍ ഉടനീളമായുണ്ട്.

Read more about: indusind bank
English summary

IndusInd Bank Enrolls On RBI’s 'Account Aggregator Framework'; Becomes India's First Bank To Participate

IndusInd Bank Enrolls On RBI’s 'Account Aggregator Framework'; Becomes India's First Bank To Participate. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X