ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോമായ 'ഇന്‍ഡസ് ഈസിക്രെഡിറ്റുമായി' ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: 'ഇന്‍ഡസ് ഈസി ക്രെഡിറ്റ്' അവതരിപ്പിച്ച് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാക്കുന്ന സമഗ്രമായ ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമാണ് 'ഇന്‍ഡസ് ഈസി ക്രെഡിറ്റ്'. നിലവിലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കും 'ഇൻഡസ് ഈസി ക്രെഡിറ്റ്' ഉപയോഗിക്കാം. സങ്കീർണമായ പേപ്പര്‍ ഇടപാടുകളില്ലാതെ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും എളുപ്പം നേടാൻ ഈ പ്ലാറ്റ്ഫാമില്‍ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

 
ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോമായ 'ഇന്‍ഡസ് ഈസിക്രെഡിറ്റുമായി'  ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

'ഇന്‍ഡസ് ഈസി ക്രെഡിറ്റ്' ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ 'ഇന്ത്യാസ്റ്റാക്കി'ന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പൂര്‍ണമായും പേപ്പര്‍ രഹിതമാണ് ഇതിൽ ഇടപാടുകൾ. കെവൈസിയും തൊഴില്‍ വിവരങ്ങളും ഡിജിറ്റലായി പരിശോധിക്കുക, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വിശകലനം ചെയ്യുക തുടങ്ങിയ നിരവധി നടപടികൾ സ്റ്റാക്കിന്റെ സഹായത്തോടെയാണ് അരങ്ങേറുക.

വിപുലമായ അനലിറ്റിക്സ്, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയാണ് തത്സമയം അപേക്ഷകന്റെ വായ്പാ യോഗ്യത കണക്കാക്കുന്നത്. തുടർന്ന് വീഡിയോയിലൂടെ കെവൈസി പൂര്‍ത്തിയാവും. വായ്പയ്ക്ക് ഡിജിറ്റൽ രൂപത്തിൽ അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ പണം അപേക്ഷകന്റെ അക്കൗണ്ടിലേക്കെത്തും. ഇൻഡസ് ഈസി ക്രെഡിറ്റ് ഉപയോഗിക്കുന്നവർക്ക് ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല; നീണ്ട ഡോക്യുമെന്റേഷനും വേണ്ട.

ഉപഭോക്താക്കള്‍ക്ക് അവരുടെ വീടിന്റെ സുരക്ഷയില്‍ നിന്നും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഒരു സമഗ്ര പരിഹാരം സൃഷ്ടിക്കുന്നതിനായി തങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി എളുപ്പത്തില്‍ വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് 'ഇന്‍ഡസ് ഈസിക്രെഡിറ്റ്' എന്നും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഡിജിറ്റല്‍ ചീഫും ബിസിനസ് സ്ട്രാറ്റജി മേധാവിയുമായ ചാരു മാഥൂര്‍ പറഞ്ഞു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സാങ്കേതിക ശക്തിയുടെ പിന്തുണയോടെയുള്ള സംവിധാനം ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ബാങ്ക് അനുഭവം സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മാഥൂർ കൂട്ടിച്ചേർത്തു.

Read more about: indusind bank
English summary

IndusInd Bank launches ‘IndusEasyCredit’, a comprehensive digital lending platform

IndusInd Bank launches ‘IndusEasyCredit’, a comprehensive digital lending platform. Read in Malayalam.
Story first published: Saturday, June 19, 2021, 8:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X