നിർണ്ണായക പ്രഖ്യാപനത്തിന് ഇൻഫോസിസ്: ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഐടി സേവന കമ്പനിയായ ഇൻഫോസിസ് നിർണ്ണായക പ്രഖ്യപനത്തിനൊരുങ്ങുന്നു. അടുത്ത ദിവസം തന്നെ ഓഹരി തിരിച്ചുവാങ്ങുന്നത് സംബന്ധിച്ച പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇനി നടക്കാനിരിക്കുന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ 5 വര്‍ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ

2021 ഏപ്രിൽ 14 നാണ് ഇൻഫോസിസിന്റെ അടുത്ത യോഗം. ഈ യോഗത്തിൽ വെച്ച്‌ കമ്പനിയുടെ പൂർണമായും പണമടച്ചുള്ള ഇക്വിറ്റി ഷെയറുകൾ‌ തിരിച്ചുവാങ്ങുന്നതിനുള്ള നിർദ്ദേശം ബോർഡ് പരിഗണിക്കുമെന്നാണ് ഇൻഇൻ‌ഫോസിസ് അറിയിച്ചിട്ടുള്ളത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഈ നിർ‌ദ്ദേശം നടപ്പിലാക്കുക.

നിർണ്ണായക പ്രഖ്യാപനത്തിന് ഇൻഫോസിസ്:ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

മാർച്ച് പാദത്തിൽ ഇൻഫോസിസിന്റെ തുടർച്ചയായ വളർച്ച ലാഭത്തിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്നെ ക്വാർട്ടർ ഓൺ ക്വാർട്ടർ വിൽപ്പനയിൽ രണ്ട് മുതൽ നാല് ശതമാനം വരെ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഡോളർ വരുമാനത്തിലും സ്ഥിരമായ കറൻസി നിബന്ധകളിലുമായി മൂന്ന് മുതൽ അഞ്ച് വരെ ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കമ്പനി ഓഹരികൾ വരുമാനത്തെക്കാളധികം ഉയർന്ന നിരക്കിലാണുള്ളത്. ഇതിനൊപ്പം തന്നെ കഴിഞ്ഞ ഒരു മാസത്തിൽ സ്റ്റോക്കിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 7.10 ശതമാനമാണ് ഉയർന്നിട്ടുള്ളത്. വിൽപ്പനയിൽ 12-14 ശതമാനം വളർച്ചയും പ്രകടമാണ്.

അതേസമയം, ഇൻ‌ഫോസിസ് 23,625.36 കോടി രൂപയുടെ മൊത്തം വിപണി മൂല്യത്തിൽ 6,13,854.71 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. വിപ്രോ ഉൾപ്പെടെയുള്ള ഐടി ഭീമൻമാരിൽ നിന്നാണ് കമ്പനിയ്ക്ക് ഇക്കാലയളവിൽ പ്രധാന സംഭാവന ലഭിച്ചത്. കഴിഞ്ഞയാഴ്ച ഇൻഫോസിസിന്റെ ഓഹരികൾ 0.066 ശതമാനം ഉയർന്ന് 1,440.75 രൂപയിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞയാഴ്ച വിപണി മൂലധനത്തിൽ ഇൻഫോസിസ് 6 ട്രില്യൺ രൂപയിലെത്തിയ നാലാമത്തെ ഇന്ത്യൻ കമ്പനിയായി മാറിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനി ഓഹരികൾ 141 ശതമാനത്തിലധികം ഉയരുകയും ചെയ്തിട്ടുണ്ട്. 6.05 ട്രില്യൺ രൂപയുടെ വിപണി മൂലധനത്തോടെ ബി‌എസ്‌ഇയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1,425 രൂപയിലെത്തി. സ്ക്രിപ്റ്റ് മുൻ‌വർഷത്തെ അപേക്ഷിച്ച് 1.8 ശതമാനം ഉയർന്ന് 1,410.15 രൂപയായി ക്ലോസ് ചെയ്തു. ഈ വർഷം ഇതുവരെ ഇത് 12 ശതമാനത്തിലധികം നേടി.

English summary

Infosys Board of Directors to consider proposal for buyback of equity shares on April 14

Infosys Board of Directors to consider proposal for buyback of equity shares on April 14
Story first published: Sunday, April 11, 2021, 22:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X