ഇൻഫോസിസിൽ ഉടൻ 500 പേർക്ക് കൂടി തൊഴിലവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന സ്ഥാപനമായ ഇൻഫോസിസ് 2023 ഓടെ യുഎസിലെ റോഡ് ഐലൻഡിൽ 500 അധിക ടെക് തൊഴിലാളികളെ നിയമിക്കാൻ പദ്ധതിയിടുന്നു. രാജ്യത്ത് 12,000 അധിക തൊഴിലാളികളെ നിയമിക്കുമെന്ന സമീപകാല പ്രഖ്യാപനത്തിന്റെ ഭാഗമായാണ് 500 പുതിയ ജീവനക്കാരെ കൂടി നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ൽ ഇൻഫോസിസ് രണ്ട് വർഷത്തിനിടെ 10,000 അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ പ്രതിജ്ഞാബദ്ധമായിരുന്നു, കൂടാതെ ഇന്നുവരെ യുഎസിൽ 13,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

 

നിയമനം

നിയമനം

ഈ മാസം ആദ്യം, ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 12,000 അമേരിക്കൻ തൊഴിലാളികളെ യുഎസിലെ തങ്ങളുടെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. ഇൻഫോസിസ് കഴിഞ്ഞ വർഷമാണ് റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് ഡിസൈൻ സെന്റർ തുറന്നത്. ഇന്ത്യാന, നോർത്ത് കരോലിന, കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, ടെക്സസ്, അരിസോണ എന്നിവിടങ്ങളിൽ യുഎസിൽ ആറ് 'ടെക്നോളജി ആന്റ് ഇന്നൊവേഷൻ സെന്ററുകൾ' കമ്പനി സ്ഥാപിച്ചു.

ഇൻഫോസിസിന്റെ വരുമാനം കുതിച്ചുയർന്നു, നിക്ഷേപകർക്ക് ഇന്ന് 50000 കോടി രൂപയുടെ നേട്ടം

വിസ നിയന്ത്രണങ്ങൾ

വിസ നിയന്ത്രണങ്ങൾ

ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം എച്ച് 1 ബി വിസ ഉടമകൾക്ക് വർക്ക് വിസകളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് കമ്പനിയുടെ ഈ നീക്കം. ജോലി നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ജനപ്രിയമായ എച്ച് -1 ബി വിസകൾ മറ്റ് വിദേശ വർക്ക് വിസകൾക്കൊപ്പം ഈ വർഷം ആദ്യം ട്രംപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന; നഗര മേഖലയില്‍ 10 ശതമാനം വരെ ഉയര്‍ച്ച

വിപണി

വിപണി

ഇൻ‌ഫോസിസിന്റെ ഏറ്റവും വലിയ വിപണിയാണ് വടക്കേ അമേരിക്ക. വരുമാനത്തിന്റെ 61.5% ആണ് ഇവിടെ നിന്ന് ലഭിക്കുന്നത്. യൂറോപ്പ് (24%), ലോകത്തിന്റെ ബാക്കി ഭാഗങ്ങൾ (11.6%), ഇന്ത്യ (2.9%) എന്നിങ്ങനെയാണ് 2020 ജൂൺ 30 വരെയുള്ള കണക്കുകൾ. 2020 ജൂൺ അവസാനത്തോടെ ഇൻഫോസിസിന് 2,39,233 ജീവനക്കാരുണ്ടായിരുന്നു. വിസയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അതിജീവിക്കാൻ ഐടി കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും അവിടുന്ന് തന്നെ നിയമനം നടത്തുകയുമാണ് ചെയ്യുന്നത്.

ജോലി കിട്ടാൻ ഇനി പാടും, ഉള്ള ജോലികളും ഭീഷണിയിൽ, സൂചനകൾ നൽകി ജിഡിപിയുടെ ചരിത്രപരമായ ഇടിവ്

English summary

Infosys Job Alert: 500 More Jobs At Infosys Soon | ഇൻഫോസിസിൽ ഉടൻ 500 പേർക്ക് കൂടി തൊഴിലവസരം

Infosys, India's second largest IT services company, plans to hire 500 additional tech workers on Rhode Island in the US by 2023. Read in malayalam.
Story first published: Friday, September 11, 2020, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X