ഇനി ഇൻഷുറൻസും പെൻഷനും വാട്ട്സ്ആപ്പ് വഴി, ഇന്ത്യയിൽ ഉടൻ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് യുപിഐ പ്രവർത്തനക്ഷമമാക്കിയതിന് പിന്നാലെ ഈ വർഷം അവസാനത്തോടെ മൈക്രോ ഇൻഷുറൻസും പെൻഷൻ പദ്ധതികളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷാവസാനത്തോടെ ആളുകൾക്ക് വാട്ട്‌സ്ആപ്പ് വഴി മിതമായ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് വാങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫേസ്ബുക്ക് ഫ്യൂവൽ ഫോർ ഇന്ത്യ 2020 പരിപാടിയിൽ വാട്‌സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് പറഞ്ഞു.

 

ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യ ഇൻഷുറൻസ്

ആളുകൾക്ക് ഇൻഷുറൻസ് എളുപ്പത്തിൽ ലഭ്യമാക്കുന്നത് ജീവിതത്തെയും ആരോഗ്യത്തെയും സംരക്ഷിക്കും. പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്തെ അപ്രതീക്ഷിക്കാത്ത ചെലവുകളിൽ നിന്ന് രക്ഷിക്കാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മിതമായ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്കായി വാട്ട്‌സ്ആപ്പ് എസ്‌ബി‌ഐ ജനറൽ ഇൻഷുറൻസുമായി കരാറിലേ‍ർപ്പെടുമെന്നാണ് വിവരം.

ഈ 5 ബാങ്കുകളിൽ എവിടെയെങ്കിലും അക്കൗണ്ടുണ്ടോ? വാട്ട്‌സ്ആപ്പ് പേ ഉപയോഗിക്കാവുന്നത് ആർക്കൊക്കെ?

പെൻഷൻ പദ്ധതി

പെൻഷൻ പദ്ധതി

അതേസമയം സേവിംഗ്, റിട്ടയർമെന്റ് സ്കീമുകൾക്കായി മെസഞ്ചർ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം. ഇത് എച്ച്ഡിഎഫ്സി പെൻഷൻ, പിൻബോക്സ് സൊല്യൂഷൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ ചെയ്യും. ഇന്ത്യയിൽ പ്രതിമാസം 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ ഉള്ളതിനാൽ, അടുത്തിടെ രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം വാട്ട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.

ടൂറിസം 2020: കൊറോണ വൈറസ് ഇന്ത്യയിലെ ടൂറിസം മേഖലയെ ബാധിച്ചത് എങ്ങനെ?

യുപിഐ ഇടപാട്

യുപിഐ ഇടപാട്

നിലവിൽ 20 ദശലക്ഷം ഉപയോക്താക്കൾക്ക് യുപിഐ സേവനം ലഭ്യമാണ്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്നതിനും വിപുലീകരിക്കുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകളുമായി വാട്‌സ്ആപ്പിൽ പങ്കാളികളായിട്ടുണ്ട്. തുടക്കം മുതൽ വാട്ട്‌സ്ആപ്പ് പേയുടെ പങ്കാളി ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

അടുത്ത വർഷം കൈ നിറയെ കാശുണ്ടാക്കാൻ ഈ വർഷം തന്നെ കാശിറക്കാം ഈ ഓഹരികളിൽ

ഭാവി പദ്ധതികൾ

ഭാവി പദ്ധതികൾ

നവംബർ 5 മുതൽ കൂടുതൽ ഉപയോക്താക്കൾക്കായി പുറത്തിറങ്ങിയ വാട്ട്‌സ്ആപ്പ് പേയിൽ 13.87 കോടി രൂപയുടെ 3.1 ലക്ഷം യുപിഐ ഇടപാടുകൾ മാത്രമാണ് രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. വാട്‌സ്ആപ്പ് അധിഷ്‌ഠിത ഇൻഷുറൻസും പെൻഷൻ ഉൽ‌പ്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കാര്യമായിരിക്കും. വരും കാലങ്ങളിൽ, വാട്‌സ്ആപ്പ് ഇന്ത്യൻ വിപണിയിൽ വായ്പാ പദ്ധതികൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിരീക്ഷക‍ർ പറഞ്ഞു.

English summary

Insurance and pension will be launched soon in India through WhatsApp | ഇനി ഇൻഷുറൻസും പെൻഷനും വാട്ട്സ്ആപ്പ് വഴി, ഇന്ത്യയിൽ ഉടൻ ആരംഭിക്കും

WhatsApp, which is owned by Facebook, has announced that it will launch micro-insurance and pension schemes later this year following the launch of UPI. Read in malayalam.
Story first published: Thursday, December 17, 2020, 14:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X