179 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ് റീചാർജിന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർട്ടെൽ പ്രീപെയ്‌ഡ് റീചാർജിനൊപ്പം 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകും. 179 രൂപയുടെ പുതിയ റീചാർജ് പ്ലാനിലൂടെയാണ് അൺലിമിറ്റഡ് കോളും ഡാറ്റയും കൂടാതെ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉപഭോക്താക്കൾക്ക് നൽകുന്നത്. 8 വയസിനും 54 വയസിനും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കൾക്കാണ് ഈ ഇൻഷുറൻസ് കവർ ലഭ്യമാവുക. ഇതിനായി പ്രത്യേകം ഡോക്യൂമെന്റുകൾ നൽകുകയോ, മെഡിക്കൽ ടെസ്റ്റ് നടത്തുകയോ വേണ്ട.

 

തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ആകർഷിക്കാനായി എയർടെൽ, 28 ദിവസത്തെ കാലാവധിയുള്ള ഈ പായ്‌ക്കിലൂടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളെയും സെമി അർബൻ, ഗ്രാമീണ വിപണികളിലെ ഫോൺ ഉപയോക്താക്കളെയുമാണ് ലക്ഷ്യമിടുന്നത്. ഭാരതി ആക്സ ലൈഫ് ഇൻഷുറൻസുമായി ചേർന്നാണ് എയർടെൽ ഈ പുതിയ ആനുകൂല്യം അവതരിപ്പിക്കുന്നത്.

179 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ് റീചാർജിന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

എന്താണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ? ഏതൊക്കെ മാർഗത്തിലൂടെ ആദായ നികുതി ഇളവുകൾ ലഭിക്കും?

എയർട്ടെലിന്റെ 179 രൂപയുടെ ഈ പുതിയ പായ്‌ക്കിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ആയി കോൾ ചെയ്യാനുള്ള സൗകര്യത്തിനൊപ്പം 2 ജിബി മൊബൈൽ ഡാറ്റയും, മുന്നൂറ് എസ്എംഎസും ലഭിക്കും. ഇതിനുപുറമെ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷാ പോളിസിയുടെ സർട്ടിഫിക്കറ്റ് ഉടൻ തന്നെ ഡിജിറ്റലായി ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും. വരിക്കാർ ആരെങ്കിലും ഫിസിക്കൽ കോപ്പിയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ ഫിസിക്കൽ കോപ്പിയും ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നോ ഏതെങ്കിലും എയർടെൽ റീറ്റെയ്ൽ സ്റ്റോറിൽ നിന്നോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ വാങ്ങാനാകുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.

English summary

179 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ് റീചാർജിന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

Insurance cover of Rs 2 lakh for Airtel prepaid recharge of Rs 179
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X