അന്താരാഷ്ട്ര വിമാന സർവീസുകൾ ഈ വ‍‍ർഷം അവസാനത്തോടെ മാത്രമെന്ന് വിസ്താര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മൂന്ന്, നാലാം പാദത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് വിമാനക്കമ്പനി പദ്ധതിയിടുന്നതെന്ന് എയർലൈനിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കണ്ണൻ തിങ്കളാഴ്ച അറിയിച്ചു.

സ‍ർക്കാ‍ർ നി‍ർദ്ദേശം
 

സ‍ർക്കാ‍ർ നി‍ർദ്ദേശം

കൊവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ കുറഞ്ഞത് ജൂലൈ 31 വരെയാണ് നിലവിൽ ഇന്ത്യൻ സർക്കാർ നിർത്തിവച്ചിരിക്കുന്നത്. നിർദ്ദിഷ്ട രാജ്യങ്ങളുമായി ഉഭയകക്ഷി സമ്മതത്തോടെ ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കാമെന്ന് ഇന്ത്യൻ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ വിദേശികളെ അനുവദിക്കുന്നതിനുള്ള വിവിധ പ്രവേശന നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടില്ല.

വന്ദേ ഭാരത് മിഷൻ: സ്വകാര്യ വിമാനക്കമ്പനികൾക്കും സ‍‍‍ർവ്വീസിന് അനുമതി, 750 വിമാനങ്ങൾ വിദേശത്തേയ്ക്ക്

സാധാരണ നിലയിലേക്ക്?

സാധാരണ നിലയിലേക്ക്?

അതേസമയം, കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുന്നതിനാൽ 'സാധാരണ നിലയിലേക്ക്' വിമാന യാത്ര മടങ്ങാൻ കുറച്ച് മാസങ്ങളെടുക്കുമെന്ന് കണ്ണൻ പറഞ്ഞു. ടയർ 1, 2 നഗരങ്ങളിലെ യാത്രകൾക്ക് നല്ല ഡിമാൻഡ് രേഖപ്പെടുത്തുന്നത് തുടരുന്നതിനാൽ ആഭ്യന്തര ഗതാഗതം മികച്ച രീതിയിൽ പ്രവ‍‍ർത്തിക്കുന്നുണ്ട്. ഇത് മുംബൈ, പട്ന തുടങ്ങിയ റൂട്ടുകളിൽ വിമാനങ്ങൾ ചേർക്കാൻ എയർലൈൻസിനെ പ്രേരിപ്പിച്ചുവെന്ന് കണ്ണൻ പറഞ്ഞു.

നിലവിലെ സ‍ർവ്വീസ്

നിലവിലെ സ‍ർവ്വീസ്

ആഴ്ചയിൽ 35 മുതൽ 40 വരെ വിമാനങ്ങളാണ് വിസ്താര ഇപ്പോൾ സ‍ർവ്വീസ് നടത്തുന്നത്. വാരാന്ത്യത്തിൽ പ്രതിദിനം 45 മുതൽ 50 വരെ വിമാനങ്ങൾ വരെ സ‍ർവ്വീസ് നടത്തുന്നുണ്ട്. എയർലൈനിന്റെ ശേഷിയുടെ 25-30 ശതമാനം വരെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 45% ന് താഴെയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശേഷിയുടെ പരിധി.

വന്ദേ ഭാരത് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പ്രവേശനമില്ലെന്ന് യുഎഇ

വീണ്ടെടുക്കൽ വൈകും

വീണ്ടെടുക്കൽ വൈകും

ചില സംസ്ഥാനങ്ങൾ ആഭ്യന്തര വിമാന ഗതാഗതം നിയന്ത്രിക്കുന്നതിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പ് വർഷത്തിൽ നഷ്ടപ്പെട്ട വ്യോമയാന വ്യവസായത്തെ വീണ്ടെടുക്കാൻ തടസ്സമാകുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസി‌ആർ‌എ കഴിഞ്ഞ ആഴ്ച ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2020-21 കാലയളവിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 41% മുതൽ 46% കുറയുമെന്ന് ഐസി‌ആർ‌എ പറയുന്നു. അതേസമയം, അന്താരാഷ്ട്ര ഗതാഗതം 67% മുതൽ 72% വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ യാത്രക്കാർ

വിദേശ യാത്രക്കാർ

അതേസമയം, 66 ശതമാനം ഉപഭോക്താക്കളും അടുത്ത ആറുമാസത്തിനുള്ളിൽ എയർലൈനിനൊപ്പം പറക്കുമെന്ന് വിസ്താര പറയുന്നു. 6,000 യാത്രക്കാർക്കിടയിൽ കമ്പനി നടത്തിയ സർവേ റിപ്പോ‍ർട്ടാണിത്. സർവേയിൽ പങ്കെടുത്തവരിൽ 20% പേർ അടുത്ത യാത്ര ഇന്ത്യക്ക് പുറത്തേയ്ക്ക് പോകാൻ ആ​ഗ്രഹിക്കുന്നവരാണ്. സിംഗപ്പൂർ, യുണൈറ്റഡ് കിംഗ്ഡം, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് പോകാനുള്ളവരാണ് അധികവും.

അന്താരാഷ്ട്ര വിമാനങ്ങൾ ജൂലൈ 15 വരെ അനുവദിക്കില്ല; തിരഞ്ഞെടുത്ത റൂട്ടുകളിൽ ചില വിമാനങ്ങൾ മാത്രം

English summary

International flights are expected to start by the end of this year: Vistara | അന്താരാഷ്ട്ര വിമാന സർവീസുകൾ ഈ വ‍‍ർഷം അവസാനത്തോടെ മാത്രമെന്ന് വിസ്താര

Vista Airlines, a joint venture between Tata Sons and Singapore Airlines, expects to resume international flights by the end of this year, a senior official said. Read in malayalam.
Story first published: Tuesday, July 7, 2020, 8:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X