വിദേശ യാത്രകൾ വൈകിയേക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈക്ക് ശേഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസിന്റെ പുതിയ കേസുകൾ രാജ്യത്തിനകത്തും പുറത്തും ഉയർന്നുവരുന്നതിനാൽ ജൂലൈക്ക് മുമ്പ് രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യയിൽ നിന്ന് പുറപ്പെടാൻ സാധ്യതയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ, വിദേശത്തു നിന്നുള്ള ആളുകളുടെ അനിയന്ത്രിതമായ വരവാണ് വൈറസ് പടരുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര യാത്രകൾക്കായി ആകാശം തുറക്കാൻ സർക്കാർ തിടുക്കപ്പെടില്ല. എന്നാൽ ആഭ്യന്തര യാത്രയ്ക്ക് നേരത്തെ തന്നെ സൗകര്യമൊരുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം പറഞ്ഞു.

വ്യോമയാന മന്ത്രാലയം ഇടപെട്ടു
 

വ്യോമയാന മന്ത്രാലയം ഇടപെട്ടു

ഇന്നലെ രാത്രി എയർ ഇന്ത്യ ബുക്കിംഗ് വീണ്ടും തുറന്നതിനെത്തുടർന്ന് ശനിയാഴ്ച രാത്രി തന്നെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെടാൻ നിർബന്ധിതരായി. ആഭ്യന്തര, അന്തർദ്ദേശീയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ തീരുമാനമെടുത്തതിന് ശേഷമേ വിമാനക്കമ്പനികൾ ബുക്കിംഗ് തുറക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി ശനിയാഴ്ച രാത്രി ട്വീറ്റിൽ പറഞ്ഞു.

എയർ ഇന്ത്യ ബുക്കിംഗ്

എയർ ഇന്ത്യ ബുക്കിംഗ്

തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ യഥാക്രമം മെയ് 4, ജൂൺ 1 എന്നീ തീയതികൾ മുതൽ ബുക്കിംഗ് ആരംഭിച്ചതായാണ് എയർ ഇന്ത്യ അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെയും എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്ന് ബുക്കിംഗിന്റെ പരസ്യം നീക്കിയിരുന്നില്ല. മെയ് 31 വരെയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ കമ്പനി റദ്ദു ചെയ്തിരിക്കുന്നത്.

ലോക്ക് ഡൌൺ

ലോക്ക് ഡൌൺ

1.3 ബില്യൺ ജനങ്ങളുള്ള രാജ്യമായ ഇന്ത്യയിൽ കർശനമായ ലോക്ക്ഡൌൺ ആണ് നടപ്പാക്കിയിട്ടുള്ളത്. കോവിഡ് -19 കേസുകൾ ഇരട്ടിയാക്കാനുള്ള ദിവസങ്ങളുടെ എണ്ണം ഏതാനും ആഴ്ചകൾക്ക് മുമ്പുള്ള മൂന്നിൽ നിന്ന് ഏകദേശം 10 ദിവസമായി വർദ്ധിപ്പിക്കുന്നതിന് ലോക്ക് ഡൌൺ ഫലപ്രദമാണ്. നിലവില്‍ ലോക്ക് ഡൗണ്‍ കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക പൂര്‍ണമായി തിരിച്ചുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്ന് പുനരാരംഭിക്കും?

എന്ന് പുനരാരംഭിക്കും?

വൈറസ് നിയന്ത്രിക്കുന്നതിൽ വിജയിച്ചാൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര യാത്രാ നിരോധനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ വിമുഖത കാണിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നത് മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളെയും ആശ്രയിച്ചിരിക്കും. ഒരു പ്രത്യേക രാജ്യത്തിലെ കേസുകളുടെയും അതിന് ചുറ്റുമുള്ള പ്രദേശത്തിന്റെയും അവസ്ഥയെ ആശ്രയിച്ച് വിമാനങ്ങൾ പുനരാരംഭിക്കുന്നത് ഘട്ടം ഘട്ടമായി ആയിരിക്കുമെന്ന് മറ്റ് ചില റിപ്പോർട്ടുകളുമുണ്ട്.

വിമാനക്കമ്പനികൾ പ്രതിസന്ധിയിൽ

വിമാനക്കമ്പനികൾ പ്രതിസന്ധിയിൽ

നിലവില്‍ മെയ് 3 വരെ രാജ്യത്തിനകത്ത് വിമാന സര്‍വീസുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആലോചനയിലാണ് വിമാനക്കമ്പനികള്‍. താത്കാലിക പൈലറ്റുമാരെ പിരിച്ചുവിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചും ഏതാനും ആഭ്യന്തര കമ്പനികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര സർവ്വീസുകളും മറ്റും നീട്ടുന്നതോടെ കമ്പനികളുടെ പ്രതിസന്ധി രൂക്ഷമാകും.

English summary

International flights unlikely before July | വിദേശ യാത്രകൾ വൈകിയേക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈക്ക് ശേഷം

International flights are unlikely to leave India before July as new cases of coronavirus are emerging both inside and outside the country, sources said. Read in malayalam.
Story first published: Sunday, April 19, 2020, 8:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X