അന്താരാഷ്ട്ര വ്യാപാര പ്രശ്നങ്ങൾ: പരിഹരിക്കാൻ ഡിജിഎഫ്ടി യുടെ കോവിഡ്-19 ഹെൽപ്പ് ഡെസ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അന്താരാഷ്ട്ര വ്യാപാര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി ജി എഫ് ടി യുടെ കോവിഡ്-19 ഹെൽപ്പ് ഡെസ്ക്. രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച വിവരശേഖരണത്തിനാണ് വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്ന്റെ കോവിഡ് 19 ഹെൽപ്പ് ഡെസ്ക് ഏപ്രില്‍ 26 ന് പ്രവര്‍ത്തനം ആരംഭിച്ചത്.

 

കയറ്റുമതി രംഗത്ത് വ്യാപാര- വ്യവസായ മേഖലയിൽ ഉള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ച്, അത് വേഗത്തിൽ പരിഹരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു നടപടി. വാണിജ്യ വകുപ്പ് ഡി ജി എഫ് ടി , കയറ്റുമതി ,ഇറക്കുമതി അനുമതി സംബന്ധിയായ പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം, രേഖകൾ തയ്യാറാക്കുന്നതിലെ പ്രശ്നങ്ങൾ, ബാങ്കിംഗ് ഇടപാടുകളിലെ ബുദ്ധിമുട്ടുകൾ, ചരക്ക് നീക്കത്തിലെ പ്രശ്നങ്ങൾ അടക്കമുള്ള നിരവധി വിഷയങ്ങളാണ് ഈ ഹെല്പ്ഡെസ്ക് പരിശോധിക്കുന്നത്.

അന്താരാഷ്ട്ര വ്യാപാര പ്രശ്നങ്ങൾ: പരിഹരിക്കാൻ  ഡിജിഎഫ്ടി യുടെ   കോവിഡ്-19 ഹെൽപ്പ് ഡെസ്ക്

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റ് മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഏജൻസികൾ എന്നിവയിലെ വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അതാത് സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രശ്ന പരിഹാര നടപടികളും ഹെൽപ്‌ഡെസ്‌ക് സ്വീകരിക്കുന്നുണ്ട്. 15 ദിവസത്തിനുള്ളിൽ 163 അപേക്ഷകളാണ് ലഭിച്ചത് . ഇതിൽ 78 എണ്ണത്തിനു തീർപ്പു കല്പിച്ചു. ഡി ജി എഫ് ടി ടെ വെബ്സൈറ്റായ https://dgft.gov.in വഴിയോ dgftedi@nic.in എന്ന ഇമെയിൽ വിലാസം ഉപയോഗിച്ചോ കൊവിഡ്-19 ഹെൽപ്പ് ഡെസ്ക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്

English summary

International Trade Issues: DGFT's covid-19 Help Desk for Solving

International Trade Issues: DGFT's covid-19 Help Desk for Solving
Story first published: Monday, May 10, 2021, 18:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X