ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം വിപണി ഇന്ന് നേട്ടത്തിന്റെ പാതയിലേക്കെത്തി. രാവിലെ നിര്‍ണായക നിലവാരം തകര്‍ന്ന് താഴേക്ക് പതിച്ചെങ്കിലും കീഴടങ്ങാന്‍ ബുള്ളുകള്‍ കൂട്ടാക്കാതിരുന്നതോടെയാണ് സൂചികള്‍ തിരികെ കയറിയത്. അതേസമയം പ്രതികൂല ആഗോള, ആഭ്യന്തര ഘടകങ്ങളാണ് വിപണിയെ ചാഞ്ചാട്ടത്തിന്റെ പാതയില്‍ തളച്ചിടുന്നത്. എങ്കിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയിൽ സജീവമാണ്. ഇത്തരത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഇക്വീറസ് കാപിറ്റല്‍ വെള്ളിയാഴ്ചത്തെ വ്യാപാരത്തിനായി നിര്‍ദേശിച്ച രണ്ട് ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.

 

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 1,909 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 1,900- 1,920 രൂപ നിലവാരത്തിനിടയില്‍ നിന്നും വാങ്ങാമെന്ന് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഈ നിലവാരത്തിൽ നിന്നും 2,050- 2,100 രൂപയിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,850 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

Also Read: ഇരട്ട നേട്ടം! ബോണസും ഡിവിഡന്റും ഒരുമിച്ച് പ്രഖ്യാപിച്ച് ബിര്‍ള ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരി; കൈവശമുണ്ടോ?

കാരണം:

കാരണം: ആര്‍എസ്‌ഐ സൂചകം സംഗമസ്ഥാനത്താണ് നില്‍ക്കുന്നത്. ഡെറിവേറ്റീവ് വിഭാഗത്തിലെ മേയ് സീരിസില്‍ നിന്നും പോസിറ്റീവ് സൂചനയോടെ മികച്ച തോതില്‍ റോള്‍ഓവര്‍ നടന്നിട്ടുണ്ട്. ഇംപ്ലൈഡ് വൊളറ്റിലിറ്റി ശാന്തമായി വരുന്നതും സമീപ ഭാവിയിലേക്കുള്ള സ്പഷ്ടമായ ദിശയിലേക്കുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. കൂടാതെ ഓപ്ഷന്‍ വിഭാഗത്തില്‍ 2,000 സ്‌ട്രൈക്കിലുള്ള കാള്‍ ഓപ്ഷനിലും 1,800 സ്‌ട്രൈക്കിലുള്ള പുട്ട് ഓപ്ഷനിലുമാണ് ഏറ്റവും കൂടുതല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് കാണപ്പെടുന്നത്.

നവീന്‍ ഫ്‌ലൂറീന്‍ (ഷോര്‍ട്ട് സെല്‍)

നവീന്‍ ഫ്‌ലൂറീന്‍ (ഷോര്‍ട്ട് സെല്‍)

കെമിക്കല്‍ വിഭാഗത്തിലെ മിഡ് കാപ് കമ്പനിയായ നവീന്‍ ഫ്‌ലൂറീന്‍ 3,606 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി 3,620- 3,660 നിലവാരത്തിനിടെ നില്‍ക്കുമ്പോള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാം. ഇവിടെ നിന്നും 3,200/ 3,100 രൂപ നിലവാരത്തിലേക്ക് വീഴാമെന്നാണ് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,800 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

Also Read: ചുരുങ്ങിയത് 60%, ഒത്തുവന്നാല്‍ 122% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് മള്‍ട്ടിബാഗര്‍ വിട്ടുകളയണോ?

കാരണം:

കാരണം: മാസ കാലയളവിലെ ചാര്‍ട്ടില്‍, ആവര്‍ത്തിച്ചു പിന്തുണ സ്വീകരിച്ചിരുന്ന സപ്പോര്‍ട്ട് മേഖല തകര്‍ത്തിട്ടാണ് നവീന്‍ ഫ്‌ലൂറീന്‍ ഓഹരികള്‍ നില്‍ക്കുന്നത്. ഇതിനോടകം 3,800 നിലവാരത്തിന് മുകളില്‍ 'മള്‍ട്ടിപ്പിള്‍ ടോപ്' പാറ്റേണ്‍ സൃഷ്ടിച്ചിട്ടുണ്ട്. 3,600 നിലവാരം കൂടി തകര്‍ക്കപ്പെട്ടാല്‍ ഓഹരിയില്‍ കൂടുതല്‍ ദുര്‍ബലാവസ്ഥ സംജാതമാകും. ഈയൊരു സാഹചര്യം ഷോര്‍ട്ട് സെല്‍ സൃഷ്ടിക്കാനുള്ള അവസരം തുറക്കുകയാണ്.

Also Read: മോഹങ്ങളുടെ തടവറയേക്കാള്‍ നല്ലത് കടക്കാരനാകുന്നതാണോ? കടക്കെണിയില്‍ നിന്നും രക്ഷപെടാനുള്ള 5 വഴികള്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇക്വീറസ് കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Intraday Stocks: brokerages recommends breakout share kotak bank and breakdown navin fluorine

Intraday Stocks: brokerages recommends breakout share kotak bank and breakdown navin fluorine
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X