കഴിഞ്ഞ ദിവസം ശുഭസൂചന നൽകി; ഇനി വാങ്ങാവുന്ന 4 ഓഹരികള്‍ ഇതാ; പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ 5 ആഴ്ചകള്‍ക്ക് ശേഷം നേട്ടത്തോടെയാണ് മേയ് 20-ന് അവസാനിച്ച വ്യാപാര ആഴ്ച കടന്നു പോയത്. വെളളിയാഴ്ച വിപണി സാക്ഷ്യംവഹിച്ച അതിശക്തമായ കുതിപ്പാണ് ഇതിന് സഹായിച്ചത്. അന്ന് മൂന്ന് ശതമാനത്തോളം നേട്ടം പ്രധാന സൂചികകള്‍ കരസ്ഥമാക്കിയതോടെ ഈമാസം നേരിട്ട നഷ്ടം 4 ശതമാനത്തിലേക്കും താഴ്ത്തികൊണ്ടു വരാനും സാധിച്ചു. തിങ്കളാഴ്ച വ്യാപാരത്തിനായി പരിഗണിക്കാവുന്ന 4 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

നിഫ്റ്റിയില്‍ എങ്ങനെ?

നിഫ്റ്റിയില്‍ എങ്ങനെ ?

തൊട്ടടുത്ത നിഫ്റ്റിയുടെ സപ്പോര്‍ട്ട് 16,000 -15,910 മേഖലയിലാണ്. കൂടാതെ 15,700 നിലവാരം തകര്‍ക്കപ്പെടാതെ നില്‍ക്കുന്നിടത്തോളം സൂചികയില്‍ ഒരു തിരിച്ചു വരവിനുള്ള സാധ്യത അവശേഷിക്കും. വിപണി സ്ഥിരത കൈവരിക്കാനും ശ്രമിക്കും. നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെട്ടിട്ടുളളതും ബുള്ളുകള്‍ക്ക് അനുകൂലമാണ്. അതേസമയം മുന്നോട്ടുള്ള പ്രയാണത്തിന് തൊട്ടടുത്തുള്ള പ്രധാന കടമ്പ 16,400 നിലവാരത്തിലാണ്. ഇത് മറികടക്കാന്‍ സാധിച്ചാല്‍ നിഫ്റ്റി 16,700 നിലവാരത്തിലേക്ക് നീങ്ങാം.

Also Read: 15 പൈസ മുതല്‍ 24 രൂപ വരെ കിട്ടും; ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 24 ഓഹരികളിതാ; കൈവശമുണ്ടോ?

ഐടിസി

ഐടിസി

വെള്ളിയാഴ്ച 280 രൂപയിലാണ് ഐടിസി ഓഹരി ക്ലോസ് ചെയ്തത്. 276 രൂപ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങിക്കാം. ഇവിടെ നിന്നും 296 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 265 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി നിര്‍ദേശിച്ചു. അടുത്തിടെ വിപണിയില്‍ തിരിച്ചടി നേരിട്ടപ്പോഴും ശക്തമായ പ്രകടനം കാഴ്ചവെച്ച ഇന്‍ഡക്‌സ് ഓഹരിയാണ് ഐടിസി (BSE: 500875, NSE: ITC). കഴിഞ്ഞ ദിവസം 272 രൂപ നിലവാരം ഭേദിച്ച് ഓഹരിയില്‍ പുതിയ ബ്രേക്കൗട്ട് നടന്നിരുന്നു.

Also Read: വൈദ്യുത വാഹനത്തിന് ഗ്രീൻ സിഗ്നൽ; 'ഷോക്കടിപ്പിക്കാത്ത' വായ്പയുമായി എസ്ബിഐ

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

കഴിഞ്ഞയാഴ്ച 670 രൂപയിലാണ് ആക്‌സിസ് ബാങ്ക് (BSE: 532215, NSE: AXISBANK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ ഓഹരി 670 രൂപ നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും 715 രൂപയിലേക്ക് ആക്‌സിസ് ബാങ്ക് ഓഹരി ഉയരുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 645 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അടുത്തിടെ ഓഹരി ശക്തമായ തിരുത്തല്‍ നേരിട്ടു. 800 രൂപ നിലവാരത്തില്‍ നിന്നാണ് ഓഹരി 670 നിലവാരത്തിലേക്ക് വീണത്.

ഗോഡ്ഫ്രീ ഫിലിപ്‌സ്

ഗോഡ്ഫ്രീ ഫിലിപ്‌സ്

കഴിഞ്ഞയാഴ്ച ഗോഡ്ഫ്രീ ഫിലിപ്‌സ് ഓഹരി 1,214 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. വൈകാതെ 1,300 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,179 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അടുത്തിടെ സ്ഥിരതയാര്‍ജിച്ച നിലവാരം ഭേദിച്ച് ഗോഡ്ഫ്രീ ഫിലിപ്‌സ് (BSE: 500163, NSE: GODFRYPHLP) ഓഹരി മുന്നേറി. കൂടാതെ പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ദിവസ ചാര്‍ട്ടിലെ ആര്‍എസ്‌ഐ സൂചകത്തില്‍ 'ബുളളിഷ് ക്രോസ്ഓവര്‍' ദൃശ്യമാണ്.

ഭാരത് ഇലക്ട്രോണിക്‌സ്

ഭാരത് ഇലക്ട്രോണിക്‌സ്

വെള്ളിയാഴ്ച 235 രൂപയിലാണ് ഭാരത് ഇലക്ട്രോണിക്‌സിന്റെ (BSE: 500049, NSE: BEL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങിക്കാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. താമസിയാതെ ഓഹരി 250 രൂപയിലേക്ക് എത്തുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 228 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. നേരത്തെ പരീക്ഷിച്ച പ്രതിരോധം തട്ടിത്തെറിപ്പിച്ചാണ് ഓഹരിയുടെ മുന്നേറ്റം. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Intraday Stocks to Buy: Brokerages Recommends ITC BEL Axis Bank And Godfrey Phillips For Decent Profit

Intraday Stocks to Buy: Brokerages Recommends ITC BEL Axis Bank And Godfrey Phillips For Decent Profit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X