ഈ ചെലവുകളും നിക്ഷേപങ്ങളും നിങ്ങളെ നികുതി ഇളവിന് അര്‍ഹമാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, നികുതി ഇളവുകള്‍ നേടിയെടുക്കാനുള്ള തിരക്കുകളിലാണ് മിക്ക നികുതിദായകരും. മുതിര്‍ന്ന പൗരന്മാരായ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് (60 വയസിന് മുകളിലുള്ളവര്‍) നിങ്ങള്‍ ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ വഹിക്കുന്നുണ്ടെങ്കില്‍, മുമ്പുണ്ടായിരുന്ന അസുഖങ്ങള്‍ കാരണം ഇവര്‍ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെയും പരിധിയില്‍ ഇല്ല എന്നീ സാഹചര്യങ്ങളില്‍, മെഡിക്കല്‍ ചെലവില്‍ നിങ്ങള്‍ക്ക് നികുതിയിളവിന് അവകാശപ്പെടാവുന്നതാണ്.

 

ചികിത്സാ ചെലവുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാ ചെലവുകള്‍ കുറയ്ക്കുന്നതിന് 2018 ബജറ്റില്‍ ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പ് ഭേദഗതി ചെയ്തിരുന്നു. ഇതു പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കോ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാ ചെലവില്‍ അവരുടെ വഹിക്കുന്ന അവരുടെ മക്കള്‍ക്കോ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാവുന്നതാണ്. 80 ഡി വകുപ്പ് പ്രകാരമുള്ള ഇത്തരം ഇളവുകള്‍ നേടിയെടുക്കാനുള്ള വ്യവസ്ഥകള്‍ താഴെ നല്‍കുന്നു.

വ്യവസ്ഥകള്‍

വ്യവസ്ഥകള്‍

60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിയ്ക്ക് ചികിത്സാ ചെലവുകള്‍ വഹിക്കണം. കൂടാതെ, ഈ വ്യക്തി ഏതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരാതിരിക്കുകയും വേണം.

പരിരക്ഷ ലഭിക്കുന്ന ചെലവിനങ്ങള്‍

കണ്‍സള്‍ട്ടേഷന്‍ ഫീസ്, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍, മരുന്ന് ചെലവുകള്‍, മുതലായ എല്ലാ മെഡിക്കല്‍ ചെലവുകളിലും കിഴിവുകള്‍ അവകാശപ്പെടാം.

പുതിയ ആദായനികുതി വ്യവസ്ഥ ജീവനക്കാർക്ക് പ്രയോജനപ്പെടില്ല: സർവേ റിപ്പോർട്ട്

ആവശ്യമുള്ള പ്രമാണങ്ങള്‍/ രേഖകള്‍

ആവശ്യമുള്ള പ്രമാണങ്ങള്‍/ രേഖകള്‍

വകുപ്പ് 80 ഡി പ്രകാരം ഈ കിഴിവ് ക്ലെയിം ചെയ്യുന്നതിന്, മെഡിക്കല്‍ ചെലവുകളുടെ തെളിവ് സ്ഥാപിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്‍വോയ്‌സുകളുടെ പകര്‍പ്പ്, കണ്‍സള്‍ട്ടേഷന്‍ ഫീസ്, രസീതുകള്‍, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍, മരുന്നുകളുടെ ബില്‍, എന്നിവയ്‌ക്കൊപ്പം ഡോക്ടറുടെ കുറിപ്പുകളും നിങ്ങള്‍ സൂക്ഷിക്കണം.

നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയം റിയല്‍ എസ്റ്റേറ്റ് മേഖലയോട്: പഠനം

എത്രത്തോളം തുക ക്ലെയിം ചെയ്യാം

എത്രത്തോളം തുക ക്ലെയിം ചെയ്യാം

വകുപ്പ് 80 ഡി പ്രകാരം ചികിത്സാ ചെലവുകള്‍ക്കുള്ള ഇളവായി ക്ലെയിം ചെയ്യാന്‍ കഴിയുന്ന പരമാവധി തുക 50,000 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രീമിയമായി അടച്ചതില്‍ ക്ലെയിം ചെയ്യാന്‍ കഴിയുന്നതും ഇതേ തുകയാണ്. ഇതുകൂടാതെ, സ്വന്തമായോ അല്ലെങ്കില്‍ പങ്കാളി, ആശ്രിതരായ കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കായുള്ള ആരോഗ്യ പരിശോധനയ്ക്കായി അടച്ച തുകയില്‍ പരമാവധി 5,000 രൂപവരെ ഇളവ് അവകാശപ്പെടാം.

കേന്ദ്രമന്ത്രിസഭാ യോഗം: ബാങ്കുകളുടെ ലയനം ഉടൻ,എയർ ഇന്ത്യയിൽ പ്രവാസികൾക്ക് 100 ശതമാനം നിക്ഷേപം നടത്താം

ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കുന്നതിനുള്ള നികുതി ആനുകൂല്യങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കുന്നതിനുള്ള നികുതി ആനുകൂല്യങ്ങള്‍

നിങ്ങള്‍ സ്വയമോ അല്ലെങ്കില്‍ പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കായി അടച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ 80 ഡി വകുപ്പ് പ്രകാരമുള്ള കിഴിവ് നിങ്ങള്‍ക്ക് നേടാവുന്നതാണ്. 60 വയസിന് താഴെയുള്ളവര്‍ക്ക് 25,000 രൂപയും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 30,000 രൂപയും ഇളവ് ലഭിക്കും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിയതെങ്കില്‍ പ്രസ്തുത വകുപ്പ് പ്രകാരം 25,000 രൂപയുടെ അധിക ഇളവിനും നിങ്ങള്‍ അര്‍ഹനാണ്. മാതാപിതാക്കള്‍ 60 വയസിന് മുകളിലുള്ളവരാണെങ്കില്‍ ഈ തുക 30,000 രൂപയാവും. അതായത്, വകുപ്പ് 80 ഡി പ്രകാരം നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആകെ ഇളവുകള്‍ 60,000 രൂപവരെയാണ്.


English summary

ഈ ചെലവുകളും നിക്ഷേപങ്ങളും നിങ്ങളെ നികുതി ഇളവിന് അര്‍ഹമാക്കും | investments and expenditures that will help you to save tax

investments and expenditures that will help you to save tax
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X