ഓക്‌സിജന്‍ വിതരണത്തിലേക്ക് കടന്ന് ഐഒസിയും ബിപിസിഎല്ലും, റിലയൻസിന് പിറകെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് വ്യാപനം രാജ്യത്ത് അതി തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം വലിയ വെല്ലുവിളിയാവുകയാണ്. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണത്തിലേക്ക് കടന്നിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് പിറകേയാണ് ഇരു സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധത്തിന് സഹായവുമായി രംഗത്ത് ഇറങ്ങുന്നത്.

 

ഐഒസിയും ബിപിസിഎല്ലും തങ്ങളുടെ റിഫൈനറികളില്‍ നിന്നുളള ഓക്‌സിജന്‍ കൊവിഡ് ഏറ്റവും ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിതരണത്തിനായി നല്‍കാന്‍ ആരംഭിച്ച് കഴിഞ്ഞു. ദില്ലി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിലേക്കായി 150 ടണ്‍ ഓക്‌സിജന്‍ ഇതിനകം വിതരണം നടത്തിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രസ്തവനയില്‍ വ്യക്തമാക്കുന്നു.

ഓക്‌സിജന്‍ വിതരണത്തിലേക്ക് കടന്ന് ഐഒസിയും ബിപിസിഎല്ലും, റിലയൻസിന് പിറകെ

കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ദില്ലിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയിലേക്കാണ് ആദ്യത്തെ ബാച്ച് മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ കയറ്റി അയച്ചത് എന്നും പ്രസ്താവനയില്‍ പറയുന്നു. ദില്ലി ഇതിനകം തന്നെ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുകയാണ്. ഐഒസിയുടെ മോണോ ഇഥിലിന്‍ ഗ്ലൈക്കോള്‍ യൂണിറ്റില്‍ ഉപയോഗിച്ചിരുന്ന ഹൈ പ്യൂരിറ്റി ഓക്‌സിന്‍, പാനിപ്പത്തിലെ റിഫൈനറിയിലേക്കും ഹരിയാനയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിലേക്കും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി വഴിതിരിച്ച് നല്‍കിയിരിക്കുകയാണ്.

അതിനിടെ തങ്ങള്‍ 100 ടണ്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചതായി ബിപിസിഎല്‍ മറ്റൊരു പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ മാസവും 100 ടണ്‍ വീതം ഓക്‌സിജന്‍ വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ഗുജറാത്തിലെ ജാംനഗറിലുളള റിലയന്‍സിന്റെ ഇരട്ട ഓയില്‍ റിഫൈനറികള്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്‌സിജന്‍ മെഡിക്കല്‍ ഉപയോഗത്തിന് ഉതകുന്ന ഓക്‌സിജനായി ശുദ്ധീകരിച്ച് വിതരണം നടത്താന്‍ ആരംഭിച്ചത്. ഇവിടെ നിന്നും 100 ടണ്‍ വിതരണം നടത്തിയിട്ടുണ്ട്. കൊച്ചി റിഫൈനറിയില്‍ നിന്നും ബിപിസിഎല്‍ കേരളത്തിലേക്ക് പ്രതിദിനം 1.5 ടണ്‍ ഓക്‌സിജന്‍ വിതരണം നടത്തുന്നുണ്ട്

Read more about: ioc bpcl ഐഒസി
English summary

IOC and BPCL to supply oxygen to worst covid hit states

IOC and BPCL to supply oxygen to worst covid hit states
Story first published: Monday, April 19, 2021, 23:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X