ഐഫോൺ വിൽപ്പന കുറഞ്ഞു, ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിൾ മേധാവി ടിം കുക്കിന്റെ 2019 സാമ്പത്തിക വർഷത്തെ വാർഷിക ശമ്പളം 11.6 മില്യൺ ഡോളറായി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനി മോശം സാമ്പത്തിക പ്രകടനം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ശമ്പളം കുറഞ്ഞത്. 2018ൽ 15.7 മില്യൺ ഡോളർ ലഭിച്ച കുക്കിന് 3 മില്യൺ ഡോളറിന്റെ അടിസ്ഥാന ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളുമാണ് ലഭിച്ചത്.

 

ആപ്പിളിന്റെ പ്രകടനവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ 2019ലെ പ്രോത്സാഹന ബോണസ് ഏകദേശം 7.7 മില്യൺ ഡോളറാണ്, ആപ്പിൾ വിൽപ്പന ലക്ഷ്യം 28 ശതമാനം മാത്രം മറികടന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയിരിക്കുന്നത്. 2018ൽ 12 മില്യൺ ഡോളറായിരുന്നു ടിം കുക്കിന് ലഭിച്ച പ്രോത്സാഹന ബോണസ്. കമ്പനിയുടെ വിൽപ്പന ലക്ഷ്യവും 100 ശതമാനം കവിഞ്ഞിരുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

വെറും 99 രൂപയ്ക്ക് ആപ്പിൾ ടിവി പ്ലസ്; നെറ്റ്ഫ്ലിക്സിനും ആമസോണിനും പുതിയ എതിരാളി

ഐഫോൺ വിൽപ്പന കുറഞ്ഞു, ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ ഇടിവ്

കുക്കിന്റെ 2019 ലെ ശമ്പളത്തിൽ 885,000 ഡോളർ മൂല്യമുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവയിൽ ഭൂരിഭാഗവും സ്വകാര്യ ജെറ്റിന്റെ ഉപയോഗത്തിനും സുരക്ഷയ്ക്കുമായുള്ളതാണ്. സുരക്ഷ, കാര്യക്ഷമത തുടങ്ങിയ കാരണങ്ങളാൽ, എല്ലാ ബിസിനസ്, വ്യക്തിഗത യാത്രകൾക്കും സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കാനാണ് ബോർഡ് കുക്കിനോട് ആവശ്യപ്പെട്ടിരുന്നതെന്നും ഫയലിംഗിൽ വ്യക്തമാക്കുന്നു.

ശമ്പളത്തിനുപുറമെ, കമ്പനിയുടെ തലവൻ എന്ന നിലയിലുള്ള 113 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആപ്പിൾ ഷെയറുകളും കുക്കിന് ലഭിക്കും. ആപ്പിളിന്റെ മൊത്തം വിൽപ്പന 260.2 ബില്യൺ ഡോളറും പ്രവർത്തന വരുമാനം 63.9 ബില്യൺ ഡോളറുമാണ്.

നരേന്ദ്ര മോദിയ്ക്ക് ആപ്പിളിന്റെ നന്ദി; ഇന്ത്യയിൽ ഐഫോൺ വില കുറയും

English summary

ഐഫോൺ വിൽപ്പന കുറഞ്ഞു, ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളത്തിൽ ഇടിവ്

Apple ceo Tim Cook's annual salary for fiscal year 2019 fell to $ 11.6 million. Read in malayalam.
Story first published: Saturday, January 4, 2020, 12:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X