ഐ‌ആർ‌സി‌ടി‌സിയുടെ പ്രത്യേക ട്രെയിൻ‌ ടിക്കറ്റുകൾ റദ്ദാക്കലും റീഫണ്ട് നിയമങ്ങളും; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് നിർത്തിവെച്ച ട്രെയിൽ സർവീസുകൾ ജൂൺ 1 മുതലാണ് ഇന്ത്യൻ റെയിൽ‌വേ പുനരാരംഭിച്ചത്. രാജ്യവ്യാപക ലോക്ക്‌ഡൗണിന്റെ ആദ്യഘട്ടമായ മാർച്ച് മുതലാണ് പാസഞ്ചർ ട്രെയിനുകൾ നിർത്തിവച്ചത്. ചില പ്രധാന നഗരങ്ങൾക്കിടയിൽ തിരഞ്ഞെടുത്ത പ്രത്യേക ട്രെയിനുകളുടെ പ്രവർത്തനമൊഴികെ മറ്റെല്ലാം ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുന്നു.

 

റെയിൽവെ

റെയിൽവെയുടെ പ്രത്യേക ട്രെയിനുകൾക്കായി ഐആർ‌സി‌ടി‌സി വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ഓൺലൈൻ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാം. മാത്രമല്ല പോസ്റ്റ് ഓഫീസുകൾ, യാത്രി ടിക്കറ്റ് സുവിധ കേന്ദ്രങ്ങൾ ഉൾപ്പെടെ കമ്പ്യൂട്ടറൈസ്‌ഡ് പിആർഎസ് കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഏജന്റുമാർ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ അനുവദനീയമല്ല. അഡ്വാൻസ് റിസർവേഷൻ കാലയളവ് (എആർപി) 30 ദിവസമാണ്.

ഐ‌ആർ‌സി‌ടി‌സിയുടെ പ്രത്യേക ട്രെയിൻ‌ ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളും:

ഐ‌ആർ‌സി‌ടി‌സിയുടെ പ്രത്യേക ട്രെയിൻ‌ ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളും:

പ്രത്യേക ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരെയും നിർബന്ധിതമായി പരിശോധിക്കുന്നതായിരിക്കും. സ്ക്രീനിംഗ് സമയത്ത് യാത്രക്കാരന് ഉയർന്ന താപനിലയോ കോവിഡ് -19 ന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ യാത്രാനുമതി ലഭിക്കുന്നതല്ല. അത്തരം സാഹചര്യങ്ങളിൽ യാത്രക്കാരന് ഇനിപ്പറയുന്ന പ്രകാരം ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് ചെയ്‌ത് നൽകും:

ജിയോ മൂലധന സമാഹരണം: പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നത് അമേരിക്കൻ കമ്പനിയായ ടിപിജി ക്യാപിറ്റൽ

1. ഒരു യാത്രക്കാരൻ മാത്രം ഉള്ള പി‌എൻ‌ആർ ആണെങ്കിൽ

ഒരു യാത്രക്കാരൻ മാത്രം ഉള്ള പി‌എൻ‌ആർ ആണെങ്കിൽ

ഒരു ഗ്രൂപ്പ് ടിക്കറ്റിൽ ഒരു യാത്രക്കാരൻ യാത്ര ചെയ്യാൻ യോഗ്യനല്ലെന്ന് കണ്ടെത്തുകയാണെങ്കിൽ അതേ പി‌എൻ‌ആറിലെ മറ്റ് യാത്രക്കാരും യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ എല്ലാ യാത്രക്കാർക്കും മുഴുവൻ തുകയും റീഫണ്ടായി അനുവദിക്കും.

ഒരു ഗ്രൂപ്പ് ടിക്കറ്റിൽ ഒരു യാത്രക്കാരൻ യാത്ര ചെയ്യാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയ ശേഷം പി‌എൻ‌ആറിലെ മറ്റ് യാത്രക്കാർ യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും യാത്ര ചെയ്യാൻ അനുവാദമില്ലാത്ത യാത്രക്കാരന് മുഴുവൻ നിരക്കുകളും തിരികെ ലഭിക്കും.

ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: അറിയണം പുതിയ 26AS ഫോമിലെ അധിക വിശദാംശങ്ങളെക്കുറിച്ച്‌

യാത്ര

മുകളിൽ പറഞ്ഞ എല്ലാ കേസുകളിലും യാത്ര ചെയ്യാൻ യോഗ്യനല്ലാത്ത യാത്രക്കാരുടെ എണ്ണം എന്ന് സൂചിപ്പിക്കുന്ന ടിടിഇ സർട്ടിഫിക്കറ്റുകൾ പരിശോധന പോയിന്റിൽ നിന്ന് തന്നെ യാത്രക്കാരന് നൽകും.

ടിടിഇ സർട്ടിഫിക്കറ്റുകൾ ലഭിച്ച ശേഷം, യാത്ര ചെയ്യാത്ത യാത്രക്കാരുടെ റീഫണ്ടിനായി യാത്രാ തീയതി മുതൽ 10 ദിവസത്തിനുള്ളിൽ ഓൺലൈൻ ടിഡിആർ ഫയൽ ചെയ്യും.

ഇഷ്യു ചെയ്‌ത ടിടിഇ സർട്ടിഫിക്കറ്റ് യാത്രക്കാരന് ഐആർ‌സി‌ടി‌സിയിലേക്ക് അയയ്‌ക്കാം. യാത്ര ചെയ്യാത്തവരുടെ റീഫണ്ട് തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഐ‌ആർ‌സി‌ടി‌സി തിരികെ നൽകുന്നതാണ്.


Read more about: irctc
English summary

IRCTC special train tickets cancellation and refund rules; need to know | ഐ‌ആർ‌സി‌ടി‌സിയുടെ പ്രത്യേക ട്രെയിൻ‌ ടിക്കറ്റുകൾ റദ്ദാക്കലും റീഫണ്ട് നിയമങ്ങളും; അറിയേണ്ടതെല്ലാം

IRCTC special train tickets cancellation and refund rules; need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X