എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടി‌എം ഫീസ് സംബന്ധിച്ച് 5,000 രൂപയിൽ കൂടുതലുള്ള ഓരോ പിൻ‌വലിക്കലിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ റിസർവ് ബാങ്ക് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് അനൌദ്യോഗിക റിപ്പോർട്ട്. വിവരാവകാശ (ആർ‌ടി‌ഐ) അന്വേഷണത്തിലൂടെയുള്ള വിവരങ്ങളാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

റിപ്പോർട്ട് ഇങ്ങനെ

റിപ്പോർട്ട് ഇങ്ങനെ

എടിഎമ്മുകളിൽ നിന്ന് ഉയർന്ന പണം പിൻവലിക്കൽ നിരുത്സാഹപ്പെടുത്തുന്നതിന് 5,000 രൂപ വരെയുള്ള പണം പിൻവലിക്കൽ ഇടപാടുകൾ മാത്രമേ സൌജന്യ ഇടപാടുകൾക്കായി പരിഗണിക്കാവൂവെന്നും, 5,000 രൂപയിൽൽ കൂടുതലുള്ള ഓരോ വ്യക്തിഗത ഇടപാടുകൾക്കും ബാങ്കുകൾ ഉപഭോക്താവിൽ നിന്ന് ചാർജ് ഈടാക്കണമെന്നുമാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് വി ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്. ഇത് 2019 ഒക്ടോബർ 22 ന് സെൻട്രൽ ബാങ്കിന് സമർപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

എടിഎം ഇനി നിങ്ങളെ തേടിയെത്തും; ചലിക്കുന്ന എടിഎം വാനുമായി ഐസിഐസിഐ ബാങ്ക്

വിവരാവകാശ റിപ്പോർട്ട്

വിവരാവകാശ റിപ്പോർട്ട്

വിവരാവകാശ നിയമപ്രകാരം ശ്രീകാന്ത് എൽ എന്ന വ്യക്തി റിപ്പോർട്ട് തേടിയപ്പോഴാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഈ റിപ്പോർട്ട് വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 (1) (ഇ) പ്രകാരം ഒഴിവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി ആദ്യം അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ ആർ‌ബി‌ഐ പ്രതികരണത്തിനെതിരെ അപ്പീൽ നൽകിയതിന് ശേഷമാണ് പിന്നീട് റിപ്പോർട്ട് ലഭ്യമാക്കിയത്. ഒരു കമ്മിറ്റി റിപ്പോർട്ടാണെന്നും, മറ്റ് കമ്മിറ്റി റിപ്പോർട്ടുകൾ പോലെ ഇത് പരസ്യമാക്കേണ്ടതുണ്ടെന്നുമാണെന്നുമായിരുന്നു അപ്പീൽ.

എടിഎം വഴിയും ഇനി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാം; എങ്ങനെയെന്ന് അല്ലേ?

റിപ്പോർട്ടിലെ മറ്റ് വിവരങ്ങൾ

റിപ്പോർട്ടിലെ മറ്റ് വിവരങ്ങൾ

റിപ്പോർട്ട് അനുസരിച്ച്, എടിഎമ്മുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചു. അതേസമയം ഇന്റർചേഞ്ച് ഫീസും ഉപഭോക്തൃ എടിഎം ഉപയോഗ ചാർജുകളുടെ എണ്ണവും യഥാക്രമം 2012, 2008 മുതൽ അവലോകനം ചെയ്തിട്ടില്ല. പ്രത്യേകിച്ചും അർദ്ധനഗര, ഗ്രാമീണ കേന്ദ്രങ്ങളിൽ പുതിയ എടിഎമ്മുകളുടെ അഭാവത്തെക്കുറിച്ചും സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എടിഎം ചാർജുകൾ കണക്കാക്കാൻ ജനസംഖ്യയെ ഒരു അളവുകോലാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.

എടിഎം ഇനി നിങ്ങളുടെ വീടിന് മുന്നിലെത്തും; ചലിക്കുന്ന എടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക്

കമ്മിറ്റിയുടെ അഭിപ്രായങ്ങൾ

കമ്മിറ്റിയുടെ അഭിപ്രായങ്ങൾ

സൌജന്യ ഉപയോഗ പരിധി അവസാനിച്ചതിനുശേഷം ഓരോ ഇടപാടിനും ഉപഭോക്തൃ നിരക്കുകളുടെ ഉയർന്ന പരിധി 20% മുതൽ 24 രൂപ വരെ വർദ്ധിപ്പിക്കുന്നതിന് കമ്മിറ്റി അനുകൂലമായിരുന്നു. പൊതുജനങ്ങൾക്കിടയിൽ എടിഎമ്മുകളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, എടിഎമ്മുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി പുതിയ എടിഎമ്മുകൾ പ്രവർത്തനക്ഷമമാക്കുന്നത് ഏറെക്കുറെ നിശ്ചലമാണെന്നും എടിഎം ഉപയോഗ ചാർജുകളിലും ഇന്റർചേഞ്ച് ഫീസിലും മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.

English summary

Is withdrawal of over Rs 5,000 from the ATM chargeble? | എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?

An unofficial report says that the RBI Committee has recommended To charge customers for each withdrawal of over Rs 5,000 in respect of ATM fees. Read in malayalam.
Story first published: Friday, June 19, 2020, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X