നിങ്ങളുടെ ബാങ്ക് സുരക്ഷിതമാണോ? ബാങ്ക് അക്കൗണ്ടുകളിലെ പണത്തിന് എന്തുറപ്പ്? അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം നിക്ഷേപിക്കാൻ സുരക്ഷിതമായ ഇടം തേടുന്ന ഇന്ത്യൻ കുടുംബങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിസന്ധിയിലാണ്. കാരണം കഴിഞ്ഞ ഒന്ന് രണ്ട് വ‍‍ർഷങ്ങൾക്കിടയിൽ നിരവധി ബാങ്കുകളുടെ തക‍‍ർച്ചയ്ക്കും കരകയറലുകൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. എന്നാൽ ഒരു ബാങ്കിലും വിശ്വസിക്കാതെ സ്വന്തം മെത്തയ്ക്കടിയിൽ പണം സൂക്ഷിച്ചിരുന്നവ‍‍ർക്ക് നോട്ട് നിരോധനവും തിരിച്ചടിയായി.

 

റിസ‍ർവ് ബാങ്ക് മൊറട്ടോറിയം

റിസ‍ർവ് ബാങ്ക് മൊറട്ടോറിയം

ഡി‌ബി‌എസ് ബാങ്കുമായുള്ള ലയനത്തിന് മുന്നോടിയായി ലക്ഷ്മി വിലാസ് ബാങ്കിലെ (എൽ‌വി‌ബി) നിക്ഷേപത്തിന് റിസ‍‍‍ർവ് ബാങ്ക് മൊറട്ടോറിയം ഏ‍‍ർപ്പെടുത്തിയതാണ് ബാങ്ക് നിക്ഷേപകരെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എൽ‌വി‌ബി ഒരു ചെറിയ ബാങ്കാണ്. അതുകൊണ്ട് തന്നെ നിലവിലെ മൊറട്ടോറിയം മൊത്തത്തിലുള്ള ബാങ്കിംഗിനെ ബാധിക്കുന്നത് നാമമാത്രമായി മാത്രമായിരിക്കും. പക്ഷേ ബാങ്കിംഗിലുള്ള ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടാൻ ഇതും കാരണമാണ്.

മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം, ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം; 1500 രൂപയുടെ വർദ്ധനവോ?

ബാങ്കിം​ഗിലെ വിശ്വാസ്യത

ബാങ്കിം​ഗിലെ വിശ്വാസ്യത

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ പണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും ബാങ്കിൽ നിക്ഷേപം നടത്തുന്നത്. എന്നാൽ ഇത് റിസ‍‍ർവ് ബാങ്ക് മൊറട്ടോറിയം ഏ‍ർപ്പെടുത്തിയിരിക്കുന്ന സാ​ഹചര്യത്തിൽ ലഭിക്കില്ല. ഒരു നിക്ഷേപകനും പണം നഷ്‌ടപ്പെടില്ലെന്നും മൊറട്ടോറിയത്തിന് ശേഷം പണം ലഭ്യമാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.

സിറ്റി ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കണോ? നിങ്ങൾ ചെയ്യേണ്ടത് എന്ത്?

സുരക്ഷിതം

സുരക്ഷിതം

ലക്ഷ്മി വിലാസ് ബാങ്കിലെ നിങ്ങളുടെ സ്ഥിര നിക്ഷേപം സുരക്ഷിതമായിരിക്കും. എന്നാൽ പുതിയ നിരക്കുകൾ ഡി‌ബി‌എസ് ആയിരിക്കും തീരുമാനിക്കുക. യെസ് ബാങ്ക് പ്രതിസന്ധി പോലെ തന്നെ റിസ‍ർവ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിയും നന്നായി കൈകാര്യം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നിങ്ങളുടെ നിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ നിങ്ങളുടെ ബാങ്ക് സുരക്ഷിതമാണ്.

നിങ്ങൾക്ക് പ്രധാനമന്ത്രി ജൻ ധൻ അക്കൌണ്ടുണ്ടോ​​​? അക്കൌണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ

ബാങ്ക് ഓഹരികളും ബാങ്ക് നിക്ഷേപവും

ബാങ്ക് ഓഹരികളും ബാങ്ക് നിക്ഷേപവും

ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം എത്രയും വേ​ഗം പിൻവലിക്കണം എന്നതു പോലുള്ള വാട്ട്‌സ്ആപ്പ് ഫോർവേഡ് മെസേജുകൾ അവഗണിക്കുക. എന്നിരുന്നാലും, ബാങ്കുകളുടെ ഓഹരികളിലും ബോണ്ടുകളിലുമുള്ള നിക്ഷേപകർ റിസ്ക് മനസിലാക്കേണ്ടതുണ്ട്. ഒരു ബാങ്ക് ഓഹരിയും ബാങ്ക് നിക്ഷേപവും വ്യത്യസ്ത ഉപകരണങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് രണ്ടിനും അപകട സാധ്യതയും വ്യത്യസ്തമായിരിക്കും.

English summary

Is Your Bank Safe? What Is The Guarantee For Money In Bank Accounts? Things To Know | നിങ്ങളുടെ ബാങ്ക് സുരക്ഷിതമാണോ? ബാങ്ക് അക്കൗണ്ടുകളിലെ പണത്തിന് എന്തുറപ്പ്? അറിയേണ്ട കാര്യങ്ങൾ

Indian families looking for a safe place to invest money. Read in malayalam.
Story first published: Wednesday, November 18, 2020, 8:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X