ഐടി ജോലിക്കാർക്ക് വര്‍ക്കം ഫ്രം ഹോം എന്നുവരെ? മാനദണ്ഡങ്ങളില്‍ മാറ്റവുമായി പ്രമുഖ കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി മൂലം ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. സാങ്കേതിക വ്യവസായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ സ്ഥിരമായോ ഈ മാതൃക കമ്പനികള്‍ സ്വീകരിച്ചേക്കാമെന്നാണ് സൂചന.

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രം രാജ്യവ്യാപകമായി ആഴ്ചകളോളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ഐടി മേജര്‍മാര്‍ ചില പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് മാര്‍ച്ച് മാസത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന ജോലി ചെയ്യുന്നതിലേക്ക് മാറ്റാന്‍ വ്യവസായത്തെ അനുവദിച്ചു.

ജൂണില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ 33% ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട്‌

ഐടി ജോലിക്കാർക്ക് വര്‍ക്കം ഫ്രം ഹോം എന്നുവരെ? മാനദണ്ഡങ്ങളില്‍ മാറ്റവുമായി പ്രമുഖ കമ്പനികള്‍

കൊറോണ വൈറസ് രോഗം എക്‌സ്‌പൊണന്‍ഷ്യല്‍ വളര്‍ച്ച പ്രവണത കാണിക്കുന്നത് തടരുന്നതിനാല്‍ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസെന്റ്, ഡബ്ല്യുഎന്‍എസ്, ജെന്‍പാക്റ്റ്, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ (സെസ്), സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ (എസ്ടിപിഐ) എന്നിവയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ റെഗുലേറ്ററി അധികാരികളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

വീകെയര്‍ ഡിപ്പോസിറ്റ്: എസ്ബിഐയുടെ പുതിയ എഫ്ഡി പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

വീട്ടിലും ഓഫീസിലുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുമായി ഒരു മിശ്രിത മോഡല്‍ വേഗത്തില്‍ തിരഞ്ഞെടുക്കുക എന്നതാണ് ലക്ഷ്യം. വ്യവസായത്തിന്റെ കണക്കനുസരിച്ച്, സ്ഥിരമായ അടിസ്ഥാനത്തില്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയാല്‍, നിലവിലത് കൈവശമുള്ള റിയല്‍ എസ്റ്റേറ്റിന്റെ 30-50 ശതമാനം വരെ ആവശ്യമായി വരില്ല. ഐടി വ്യവസായം ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഗണയിലാണെന്ന് ഈ നടപടിയുടെ വികസനത്തെക്കുറിച്ച് അറിവുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയിൽ ടിക്ക് ടോക്കിന് പകരക്കാരൻ എത്തി, 1.2 കോടിയിലധികം ഡൗൺലോഡുമായി പുതിയ ആപ്പ്

കഴിഞ്ഞ മാസം വാണിജ്യ, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങളുമായുള്ള ആശയവിനിമയത്തില്‍, സോഫ്റ്റ്‌വെയര്‍ സേവന വ്യവസായ ലോബിയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) സെസ്, എസ്ടിപിഐ എന്നിവയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അവരുടെ ജീവനക്കാര്‍ക്കായി സ്ഥിരാടിസ്ഥാനത്തല്‍ വര്‍ക്ക് ഫ്രം ഹോം നല്‍കാനാകുമോ എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം തേടിയിരുന്നു.

 

ടിക് ടോക്കിന്റെ നിരോധനം: പകരക്കാരായ സ്വദേശി ആപ്പുകൾ ഇവയാണ്

Read more about: job coronavirus ജോലി
English summary

it firms need work from home wfh relaxations should be made permanent including tcs, infosys, wipro other | ഐടി ജോലിക്കാർക്ക് വര്‍ക്കം ഫ്രം ഹോം എന്നുവരെ? മാനദണ്ഡങ്ങളില്‍ മാറ്റവുമായി പ്രമുഖ കമ്പനികള്‍

it firms need work from home wfh relaxations should be made permanent including tcs, infosys, wipro other
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X