ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുന്നു, പുതുക്കിയ ഫോം ഉടന്‍ ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച വിവിധ ടൈംലൈന്‍ എക്സ്റ്റന്‍ഷനുകളുടെ ആനുകൂല്യങ്ങള്‍ നേടാന്‍ നികുതിദായകരെ അനുവദിക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോമുകള്‍ പരിഷ്‌കരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

 

2019-20 സാമ്പത്തിക വര്‍ഷത്തെ പുതിയ ഐടിആര്‍ ഫോമുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം അവസാനത്തോടെ അറിയിക്കുകയും റിട്ടേണ്‍ ഫയലിംഗ് യൂട്ടിലിറ്റി മെയ് 31 -നകം ലഭ്യമാക്കുകയും ചെയ്യും. 1961 -ലെ ആദായനികുതി നിയമം, ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ഓര്‍ഡിനന്‍സ് 2020 എന്നിവ പ്രകാരം വിവിധ ടൈംലൈനുകള്‍ സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. അതനുസരിച്ച്, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പ് 80സി (എല്‍ഐസി, പിപിഎഫ്, എന്‍എസ്‌സി മുതലായവ), 80 ഡി (മെഡിക്ലെയിം), 80 ജി (സംഭാവനകള്‍) എന്നിവ ഉള്‍പ്പെടുന്ന ഐടി ആക്ടിറ്റിന്റെ ചാപ്റ്റര്‍-വിഐഎ-ബി പ്രകാരം കിഴിവ് ക്ലെയിം ചെയ്യുന്നതിന് നിക്ഷേപമോ പേയ്‌മെന്റുകളോ നടത്തേണ്ട സമയം 2020 ജൂണ്‍ 30 വരെ നീട്ടി.

നിങ്ങളുടെ തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ആശങ്കയുണ്ടോ? അടിയന്തര ഫണ്ട് കണ്ടെത്തേണ്ടത് എങ്ങനെ?

ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുന്നു, പുതുക്കിയ ഫോം ഉടന്‍ ലഭിക്കും

ജൂണ്‍ 30 വരെ സര്‍ക്കാര്‍ അനുവദിച്ച വിവിധ ടൈംലൈന്‍ എക്‌സ്റ്റന്‍ഷനുകളിലൂടെ നികുതിദായകര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിന്, റിട്ടേണ്‍ ഫോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും, അതിനാല്‍ നികുതിദായകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേടാമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. പുതുക്കിയ ഐടിആര്‍ ഫോമുകള്‍ നികുതിദായകര്‍ക്ക് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ നടത്തിയ ഇടപാടുകളില്‍ ഇളവുകള്‍ അനുവദിക്കും. സാധാരണയായി, ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ ഏപ്രില്‍ ആദ്യ വാരത്തിലാണ് ലഭ്യമാക്കുന്നത്.

ഫേസ്ബുക്ക് ഉപഭോക്താക്കൾ സൂക്ഷിക്കുക; ഹാക്കർമാർ സ്വകാര്യ വിവരങ്ങൾ വിറ്റത് 50000 രൂപയ്ക്ക്

ഈ വര്‍ഷം, 2020-21 അസസ്‌മെന്റ് വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഇ-ഫയലിംഗ് യൂട്ടിലിറ്റി 2020 ഏപ്രില്‍ 1 -ന് ലഭ്യമാക്കി. കൂടാതെ, ഈ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഐടിആര്‍1 (സഹജ്), ഐടിആര്‍4 (സുഗം) എന്നിവ ജനുവരിയില്‍ തന്നെ പുറത്തിറക്കിയിരുന്നു. എങ്കിലും, കൊവിഡ് 19 മഹാമാരി മൂലമുള്ള ടൈംലൈന്‍ എക്സ്റ്റന്‍ഷന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നികുതിദായകനെ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ റിട്ടേണ്‍ ഫോമുകളില്‍ പുനരവലോകനം നടക്കുന്നെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

English summary

ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിക്കുന്നു, പുതുക്കിയ ഫോം ഉടന്‍ ലഭിക്കും | itr forms being revised for benefits from extension cbdt

itr forms being revised for benefits from extension cbdt
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X