ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക് 5000 രൂപ നേടാം; അറിയേണ്ട കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോദി സർക്കാരിന്റെ വ്യാപകമായ പ്രശംസ നേടിയ പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പദ്ധതി പ്രകാരം ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് സേവനം നേടാം. ഇതിനായി ഗുണഭോക്താവ് ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം. ജൻ‌ ധൻ‌ അക്കൌണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഓവർ‌ഡ്രാഫ്റ്റ് സേവനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം.

 

ഓവർഡ്രാഫ്റ്റ് സേവനം ലഭിക്കുന്നത് ആർക്ക്?

ഓവർഡ്രാഫ്റ്റ് സേവനം ലഭിക്കുന്നത് ആർക്ക്?

അക്കൌണ്ട് തുറന്ന് ആദ്യ 6 മാസം മതിയായ ബാലൻസ് അക്കൌണ്ടിൽ നിലനിർത്തിയിട്ടുള്ളവർക്കാണ് ഓവർ ഡ്രാഫ്റ്റിന് യോഗ്യതയുള്ളത്. കൂടാതെ അക്കൌണ്ട് വഴിയും ഡെബിറ്റ് കാർഡ് വഴിയും ഉപഭോക്താവ് ഇടപാടുകൾ നടത്തിയിട്ടുണ്ടായിരിക്കണം. ഇത്തരത്തിൽ യോഗ്യതയുള്ളവർക്ക് ബാങ്കിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ നാമമാത്രമായ പലിശ നിരക്കിൽ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും.

ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നാളെ മുതല്‍ 500 രൂപ ലഭിക്കും

ജൻ‌ ധൻ‌ അക്കൌണ്ട് ആധാർ ബന്ധിപ്പിക്കൽ

ജൻ‌ ധൻ‌ അക്കൌണ്ട് ആധാർ ബന്ധിപ്പിക്കൽ

ജൻ‌ ധൻ‌ അക്കൌണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ചില ദോഷങ്ങളുമുണ്ട്. അപകട ഇൻഷുറൻസ് നീട്ടി ലഭിക്കുന്നതിന് ജൻ ധൻ അക്കൌണ്ടിൽ മിനിമം അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. എന്നാൽ, ആധാറുമായി അക്കൌണ്ട് ലിങ്കുചെയ്യാത്ത സാഹചര്യത്തിൽ, ക്ലെയിം പ്രോസസ്സ് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇൻഷുറൻസും ഉണ്ട്. അക്കൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാൽ 1.3 ലക്ഷം രൂപ വരെ ലഭിക്കും.

എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന?

എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന?

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല.

പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട്: നിങ്ങൾക്കും നേടാം 30,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

സബ്സിഡി നേരിട്ട്

സബ്സിഡി നേരിട്ട്

സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാൻ മറ്റ് അക്കൌണ്ടുകളേക്കാൾ മികച്ചത് ജൻധൻ അക്കൌണ്ടാണ്. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകൾ കൂടുതൽ സു​ഗമമാക്കും.

ജന്‍ധന്‍ യോജന പ്രകാരം അക്കൗണ്ട് തുടങ്ങുമ്പോള്‍ - അറിയണം ഇക്കാര്യങ്ങള്‍

English summary

Jan Dhan account holders can get overdraft up to Rs 5,000; Here are the things to know | ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക് 5000 രൂപ നേടാം; അറിയേണ്ട കാര്യങ്ങൾ ഇതാ

More details on overdraft service available for Jan Dhan account customers. Read in malayalam.
Story first published: Sunday, June 21, 2020, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X