ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം ഉയരാൻ കാരണമായെന്ന് റിപ്പോർട്ട്. ഗ്രാമീണ പ്രദേശങ്ങളിൽ സജ്ജമാക്കിയ വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ ഉപയോഗമാണ് വലിയ തോതിൽ വർധിച്ചത്. ബാങ്കിതര സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന എടിഎം മെഷീനുകളാണ് വൈറ്റ് ലേബല്‍ എടിഎം എന്ന് അറിയപ്പെടുന്നത്. ചെറുനഗരങ്ങളില്‍ എടിഎം ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇവ അവതരിപ്പിച്ചത്.

 

ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ

2014 ൽ വെറും രണ്ട് ശതമാനമായിരുന്ന വൈറ്റ് ലേബൽ എടിഎം ഉപയോഗം ഇപ്പോൾ 12 ശതമാനത്തിലെത്തി.സപ്റ്റംൂർ 2020 വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ രാജ്യത്തെ ഡെബിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 86 കോടിയായി ഉയർന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.ഇതിൽ തന്നെ 30 കോടിയോളം പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന വഴിയുള്ള റുപേ കാർഡുകളാണ്.

മഹാമാരി കാലത്ത് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലെ ഉപഭോഗം വർധിച്ചതായി വൈറ്റ് ലേബൽ എടിഎം ഓപറേറ്ററായ ബിടിഐ പേമെന്റ്സ് സിഇഒ കെ ശ്രീനിവാസ് പറഞ്ഞു. നഗരത്തിലെ സമ്പത്ത് വ്യവസ്ഥയെ ലോക്ഡൗൺ ബാധിച്ചപ്പോൾ ഗ്രാമങ്ങളിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ എടിഎം വ്യവസായം 3 ശതമാനം വളർച്ചയാണ് നേടി 2.5 ലക്ഷം എടിഎമ്മുകളായി.അതേസമയം വൈറ്റ് ലേബൽ എടിഎമ്മുകൾ 14 ശതമാനം വർധിച്ച് 2020 സെപ്റ്റംബർ വരെ 24,195 ആയി.വൈറ്റ്-ലേബൽ എടിഎം (ഡബ്ല്യുഎൽ‌എ) ഓപ്പറേറ്റർമാരുടെ ഉയർന്ന വളർച്ചാ ശതമാനം ഗ്രാമീണ വളർച്ചയുടെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ അനുകൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ
ഗ്രാമപ്രദേശങ്ങളിലും ബാങ്കുകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്.

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു; ഐടി, ഫാർമ, മെറ്റൽ ഓഹരികൾ കുതിച്ചുയർന്നു

ബിറ്റ് കോയിന്‍ വാങ്ങണോ അതോ സ്വര്‍ണം വാങ്ങണോ...? ഇവിടെ മാത്രമല്ല, അങ്ങ് അന്താരാഷ്ട്ര മാര്‍ക്കറ്റിലും ചര്‍ച്ച

ഈ മാസം നിങ്ങൾ ഗ്യാസ് സിലിണ്ടറിന് എത്ര രൂപ നൽകണം? ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കാം

English summary

Jandhan account and direct benefits; ATM transactions increased in India | ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ

Jandhan account and direct benefits; ATM transactions increased in India
Story first published: Tuesday, December 1, 2020, 18:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X