2020 ജനുവരിയിൽ 16 ദിവസം ബാങ്കുകൾക്ക് അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 അവസാനിക്കാൻ ഇനി വെറും ഒരു ദിവസം മാത്രം. 2020ലെ ആദ്യ മാസമായ ജനുവരിയിൽ എല്ലാ പൊതു അവധിദിനങ്ങൾ ഉൾപ്പെടെ 16 ദിവസം ബാങ്കുകൾ അടച്ചിടും. എന്നാൽ ഈ അവധി ദിനങ്ങൾ ഓരോ ബാങ്കുകളും സംസ്ഥാനങ്ങളും അനുസരിച്ച് വ്യത്യാസപ്പെടാം. റിസർവ് ബാങ്ക് സംസ്ഥാനങ്ങൾ തിരിച്ചുള്ള ബാങ്ക് അവധിദിനങ്ങളുടെ പട്ടിക പുറത്തിറക്കി. ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ബാങ്കുകൾക്കും നിലവിൽ അവധിയാണ്.

അവധി ദിന പട്ടിക
 

അവധി ദിന പട്ടിക

നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ഉൾപ്പെടുന്നതാണ് 2020 ജനുവരിയിലെ അവധിദിന പട്ടിക. ബാങ്ക് അവധി ദിനങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ബാങ്കുമായി ബന്ധപ്പെട്ട നിങ്ങളുടെ ആവശ്യങ്ങൾ ആസൂത്രണം ചെയ്യുക. അവസാന നിമിഷത്തെ പണ പ്രതിസന്ധിയിൽ നിന്ന് രക്ഷിപ്പെടാൻ ഇത് സഹായിക്കും. ജനുവരിയിലെ ഏക ദേശീയ അവധി ദിനമായ റിപ്പബ്ലിക് ദിനം ഞായറാഴ്ചയാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 2020 ജനുവരിയിലെ അവധിദിനങ്ങളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ചുറ്റിക്കറങ്ങാന്‍ ഐആര്‍സിടിസിയുടെ പുതിയ ട്രെയിനുകള്‍

ആദ്യ ആഴ്ച്ച

ആദ്യ ആഴ്ച്ച

  • ജനുവരി 1: ന്യൂ ഇയർ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധി
  • ജനുവരി 2: ഗുരു ഗോബിന്ദ് സിംഗ് ജയന്തി, പല സംസ്ഥാനങ്ങളിലും ബാങ്ക് അവധി
  • ജനുവരി 5: ഞായറാഴ്ച ബാങ്ക് അവധി

വരുന്ന നാലു ദിവസം ബാങ്ക് അവധി; എടിഎമ്മുകൾ കാലിയാകാൻ സാധ്യത

രണ്ടാമത്തെ ആഴ്ച്ച

രണ്ടാമത്തെ ആഴ്ച്ച

  • ജനുവരി 7: ഇമോയിനു ഇറത്പ ആഘോഷങ്ങൾ കാരണം ഇംഫാലിലെ ബാങ്കുകൾക്ക് അവധി
  • ജനുവരി 8: ഗാൻ-എൻഗായ് കാരണം ഇംഫാലിലെ ബാങ്കുകൾക്ക് അവധി
  • ജനുവരി 11: രണ്ടാം ശനിയാഴ്ച ബാങ്ക് അവധി, മിഷനറി ദിനമായതിനാൽ മിസോറമിൽ ബാങ്ക് അവധി
  • ജനുവരി 12: ഞായറാഴ്ച ബാങ്ക് അവധി

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

മൂന്നാമത്തെ ആഴ്ച്ച

മൂന്നാമത്തെ ആഴ്ച്ച

  • ജനുവരി 14: മകരസംക്രാന്തി, അഹമ്മദാബാദിൽ ബാങ്ക് അവധി
  • ജനുവരി 15: ഉത്തരായന പുണ്യകാല മകര സംക്രാന്തി ഉത്സവം / പൊങ്കൽ / മാഗ് ബിഹു, തുസു പൂജ എന്നിവയുടെ പേരിൽ ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി
  • ജനുവരി 16: തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ബാങ്കുകൾക്ക് അവധി
  • ജനുവരി 17: ഉഴവർ തിരുനാൾ ആഘോഷങ്ങൾ കാരണം ചെന്നൈ ബാങ്കുകൾക്ക് അവധി
  • ജനുവരി 19: ഞായറാഴ്ച ബാങ്ക് അവധി
നാലാമത്തെ ആഴ്ച്ച

നാലാമത്തെ ആഴ്ച്ച

  • ജനുവരി 23: നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാർഷികത്തോടനുബന്ധിച്ച് അഗർത്തലയിലെയും കൊൽക്കത്തയിലെയും ബാങ്കുകൾക്ക് അവധി
  • ജനുവരി 25: നാലാം ശനിയാഴ്ച ബാങ്ക് അവധി
  • ജനുവരി 26: ഞായറാഴ്ച ബാങ്ക് അവധി
  • ജനുവരി 30: സരസ്വതി പൂജ / ബസന്ത പഞ്ചമി ബാങ്ക് അവധി

English summary

2020 ജനുവരിയിൽ 16 ദിവസം ബാങ്കുകൾക്ക് അവധി

Banks will be closed for 16 days, including all public holidays, in the first month of 2020. But these holidays may vary depending on the banks and states. Read in malayalam.
Story first published: Monday, December 30, 2019, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X