തോഷിബ സിഇഒ നൊബോക്കി കുറുമതാനി രാജിവച്ചു; സതോഷി സുനകാവ പുതിയ സിഇഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോ: പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ തോഷിബ കോര്‍പറേഷന്‍ സിഇഒ നൊബോക്കി കുറുമതാനി രാജിവച്ചു. ചെയര്‍മാന്‍ സതോഷി സുനകാവ വീണ്ടും സിഇഒ ആയി ചുമതലയേറ്റു. സുനകാവ താല്‍ക്കാലികമായി ചുമതലയേറ്റെടുത്തതാണ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഒസാമു നഗയാമ അറിയിച്ചു. നൊബോക്കി രാജിവെക്കാനുള്ള കാരണം വ്യക്തമല്ല.

 
തോഷിബ സിഇഒ നൊബോക്കി കുറുമതാനി രാജിവച്ചു; സതോഷി സുനകാവ പുതിയ സിഇഒ

സിവിസി കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സുമായി 2000 കോടി ഡോളറിന്റെ ഓഹരി ഇടപാട് തര്‍ക്കം നിലനിന്നിരുന്നു. ഇതായിരിക്കാം രാജിയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ ഇടപാടിന് താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് തോഷിബയുടെ വിശ്വാസം. ഈ പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ ഓഹരി വിപണയില്‍ വന്‍ നേട്ടമുണ്ടായി. 7 ശതമാനം വര്‍ധനവാണ് തോഷിബ ഓഹരിക്കുണ്ടായിരിക്കുന്നത്. സിവിസി കാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സില്‍ നേരത്തെ ഏഷ്യന്‍ മേധാവിയായി നൊബാക്കി പ്രവര്‍ത്തിച്ചിരുന്നു.

സിവിസി കാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് മുന്നോട്ടുവച്ച ലേല തുകയേക്കാള്‍ ഉയര്‍ന്ന തുക നല്‍കി ഓഹരി വാങ്ങാന്‍ മറ്റു ചില കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. കെകെആര്‍ ആന്റ് കമ്പനി ഇതില്‍പ്പെടും. കാനഡയിലെ ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇവരും ഒഹരിക്ക് ഉയര്‍ന്ന വില നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ സിവിസി ഒരുപക്ഷേ ഓഹരി വിലയുടെ ഓഫര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about: സിഇഒ
English summary

Japan's Toshiba CEO Nobuaki Kurumatani steps down

Japan's Toshiba CEO Nobuaki Kurumatani steps down
Story first published: Thursday, April 15, 2021, 19:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X