ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് 4 ബില്യൺ ഡോളർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ ഉടമയും ലോക കോടീശ്വരനുമായ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 4.1 ബില്യൺ ഡോളറാണ് ഭക്ഷ്യ ബാങ്കുകളിലേയ്ക്കും അടിയന്തര ദുരിതാശ്വാസ ഫണ്ടുകളിലേയ്ക്കും സംഭാവന നൽകിയത്. കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്‌പോസ്റ്റിൽ, കൊവിഡ് -19 മഹാമാരി മൂലം കഷ്ടപ്പെടുന്ന അമേരിക്കക്കാർക്കും സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവർക്കും ഉടനടി പിന്തുണ നൽകണമെന്ന് സ്കോട്ട് പറഞ്ഞു.

 

ഇതാ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ!! ലോകത്തിലെ ഏറ്റവും സമ്പന്നൻ മുൻ ഭർത്താവ്; സ്‌കോട്ടിന്റെ ജീവിതം

പ്യൂർട്ടോ റിക്കോ, വാഷിംഗ്ടൺ ഡിസി എന്നീ 50 സംസ്ഥാനങ്ങളിലായി 384 സ്ഥാപനങ്ങൾക്ക് 4,158,500,000 രൂപ മക്കെൻസി സംഭാവനയായി നൽകിയിട്ടുണ്ട്. ഭക്ഷ്യ ബാങ്കുകൾ, അടിയന്തര ദുരിതാശ്വാസ ഫണ്ടുകൾ, ഏറ്റവും ദുർബലരായവർക്കുള്ള പിന്തുണാ സേവനങ്ങൾ എന്നിവയിലേയ്ക്കാണ് മക്കെൻസി സംഭാവന നൽകിയിട്ടുള്ളത്.

ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് 4 ബില്യൺ ഡോളർ

വംശീയ സമത്വം, എൽജിബിടിക്യു അവകാശങ്ങൾ, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെ കഴിഞ്ഞ വർഷം 1.7 ബില്യൺ ഡോളർ സംഭാവന നൽകിയതായി ജൂലൈയിൽ സ്കോട്ട് വ്യക്തമാക്കിയിരുന്നു.

ചരിത്രം കുറിച്ച് ആമസോണ്‍ മേധാവി! ലോകത്തിലാദ്യം... ആസ്തി മൂല്യം 200 ബില്യണ്‍ ഡോളര്‍ കടന്നു

ലോകത്തെ ഏറ്റവും ധനികനായ ബെസോസിൽ നിന്ന് വിവാഹബന്ധം വേർ പിരിഞ്ഞതിനുശേഷം സമ്പത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി കഴിഞ്ഞ വർഷം സ്കോട്ട് ഗിവിംഗ് പ്രതിജ്ഞയിൽ ഒപ്പു വച്ചിരുന്നു. ആമസോണിൽ 4% ഓഹരികളാണ് നിലവിൽ സ്കോട്ടിനുള്ളത്.

English summary

Jeff Bezos' ex-wife McKenzie Scott donates $ 4 billion to relief fund | ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് 4 ബില്യൺ ഡോളർ

McKenzie has donated Rs 4,158,500,000 to 384 companies in 50 states. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X