ചന്ദ്രനിലെ ആദ്യവനിത... ഈ റോക്കറ്റ് എന്‍ജിന്‍ കൊണ്ടുപോകും; ജെഫ് ബെസോസ് കാണിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലബാമ(അമേരിക്ക): ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയത് നീല്‍ ആംസ്‌ട്രോങ് ആയിരുന്നു. രണ്ടാമതായി കാലുകുത്തിയതും നീല്‍ ആംസ്‌ട്രോങ് തന്നെ എന്നൊരു തമാശയുണ്ട്. എന്തായാലും ആ ആദ്യയാത്രയില്‍ ആംസ്‌ട്രോങിനൊപ്പം ചന്ദ്രനില്‍ ഇറങ്ങിയത് എഡ്വിന്‍ ആല്‍ഡ്രിന്‍ ആയിരുന്നു.

 

പതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയി, അല്ലെങ്കില്‍, അര നൂറ്റാണ്ട് കഴിഞ്ഞുപോയി. ഇതുവരെ ഒരു സ്ത്രീ പോലും ചന്ദ്രനില്‍ കാല് കുത്തിയിട്ടില്ല. ആ പരാതി എന്തായാലും തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാസ. ഈ ദൗത്യത്തില്‍ നാസയ്‌ക്കൊപ്പം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഉണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വിവരം കഴിഞ്ഞ ദിവസം ജെഫ് ബെസോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍...

ബ്ലൂ  ഒറിജിന്‍

ബ്ലൂ ഒറിജിന്‍

ബഹിരാകാശ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയാണ് ബ്ലൂ ഒറിജിന്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെയാണ് ഇതിന്റേയും സ്ഥാപകന്‍. 2000 ല്‍ ആയിരുന്നു ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ സ്ഥാപിച്ചത്.

റോക്കറ്റ് എന്‍ജിന്‍

റോക്കറ്റ് എന്‍ജിന്‍

രണ്ട് പതിറ്റാണ്ടിനിടയില്‍ വലിയ നേട്ടങ്ങള്‍ പലതും ബ്ലൂ ഒറിജിന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാം പതിറ്റാണ്ടില്‍ ഒരുപക്ഷേ, ബ്ലൂ ഒറിജിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തപ്പെടും. കരുത്തുറ്റ റോക്കറ്റ് എന്‍ജിന്റെ പേരില്‍ ആയിരിക്കും അത്.

ബിഇ-7

ബിഇ-7

ബ്ലൂ ഒറിജിന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ റോക്കറ്റ് എന്‍ജിന്‍ ആണ് ബിഇ-7. 2024 ല്‍ ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ അയക്കുമ്പോള്‍, അവരെ വഹിക്കുക ഈ റോക്കറ്റ് എന്‍ജിന്‍ ആയിരിക്കും. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ജെഫ് ബെസോസ്

ജെഫ് ബെസോസ്

റോക്കറ്റ് എന്‍ജിന്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ഒരു ചെറു വീഡിയോ ആണ് ജെഫ് ബെസോസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അലബാമയിലെ നാസയുടെ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ.ബിഇ-7 എന്‍ജിന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് ജെഫ് ബെസോസ് തന്നെ പറയുന്നത്.

ആര്‍ട്ടെമിസ് പ്രോഗ്രാം

ആര്‍ട്ടെമിസ് പ്രോഗ്രാം

ആദ്യത്തെ സ്ത്രീയേയും രണ്ടാമത്തെ പുരുഷനേയും ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ് പ്രോഗ്രാം. 2024 ല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ആദ്യ വനിത ഇറങ്ങുക. 2019 ല്‍ ആയിരുന്നു ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ഇതിന്റെ ഭാഗമായത്.

രണ്ട് ലക്ഷം കോടി രൂപ!

രണ്ട് ലക്ഷം കോടി രൂപ!

2024 ല്‍ ആണ് സ്ത്രീയേയും പുരുഷനേയും ചന്ദ്രനില്‍ എത്തിക്കാന്‍ നാസ പദ്ധതിയിടുന്നത്. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന്റെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഡോളറില്‍ പറഞ്ഞാല്‍ 28 ബില്യണ്‍ ഡോളര്‍!

ജെഫ് ബെസോസ് ഇൻസ്റ്റാഗ്രാം പോസ്റ്റ്

English summary

Jeff Bezos posts a short video of rocket engine, which will take the first woman to moon, on Instagram

Jeff Bezos posts a short video of rocket engine, which will take the first woman to moon, on Instagram.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X