ജെറ്റ് എയർവേസ് 2021 ഏപ്രിലിൽ വീണ്ടും പറന്നേക്കും.. നിലവിലുള്ള വിമാനങ്ങൾ വിൽക്കാൻ കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ബാധ്യതയെ തുടർന്ന് അവസാനിപ്പിച്ച ജെറ്റ് എയർവേസ് 2021 ഓടെ വീണ്ടും സർവ്വീസ് ആരംഭിച്ചേക്കും. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏപ്രിലിലോടെ സർവ്വീസ് തുടങ്ങാനാണ് സാധ്യത.ആദ്യ ഘട്ടത്തിൽ 20 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് തുടങ്ങാനാണ് പദ്ധതിയെന്ന് കമ്പനിയെ ഏറ്റെടുത്ത ഉടമകളായ കർലോക് ക്യാപിറ്റലിന്റെയും യുഎഇ വ്യവസായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്ത്തിന്റെ തിരുമാനമെന്ന് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

 
ജെറ്റ് എയർവേസ് 2021 ഏപ്രിലിൽ വീണ്ടും പറന്നേക്കും.. നിലവിലുള്ള വിമാനങ്ങൾ വിൽക്കാൻ കമ്പനി

നിലവിൽ 12 വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്. ഇതിന് പകരം പുതിയ വിമാനങ്ങൾ വാങ്ങും. 5 വർഷം കൊണ്ട് 100 വിമാനങ്ങൾ എന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവ്വീസുകളും പിന്നീട് രാജ്യാന്തര സർവ്വീസുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 36,000 കോടി രൂപയിലധികം കടബാധ്യത ജെറ്റ് എയര്‍വെയ്‌സിനുണ്ട്. ഇതില്‍ 10,000 കോടി രൂപയിലധികം വിമാനങ്ങളുടെ വാടകയാണ്. 8,500 കോടി രൂപയുടെ വായ്പാ ബാധ്യതയും 3,000 കോടി രൂപ ശമ്പളകുടിശ്ശികയുമാണ്.

കമ്പനി നിയമ ട്രൈബ്യൂണലിന് സമർപ്പിച്ച പദ്ധതി പ്രകാരം, വായ്പാദാതാക്കൾക്ക് തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5% ഓഹരി കൈമാറും. കൂടാതെ പ്രിവിലജ് യാത്രാപദ്ധതിയായ ഇന്റർമൈൽസിൽ 7.5% ഓഹരിയും നൽകും.

1993 ല്‍ നരേഷ് ഗോയൽ എന്ന പഞ്ചാബ് സ്വദേശി തുടങ്ങി ജെറ്റ് എയർവേയ്സ് ഒരുകാലത്ത് രാജ്യത്ത് ഏറ്റവും അധികം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന വിമാന കമ്പനിയായിരുന്നു. 124 വിമാനങ്ങളായി അന്ന് ജെറ്റ് എയർവേയ്സിന് ഉണ്ടായിരുന്നത്. പിന്നീട് അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിയത്.

ജി20 രാജ്യങ്ങളുടെ കൂടുതല്‍ സാമ്പത്തിക സഹകരണം വേണം, കോവിഡ് നയവുമായി നിര്‍മല!!

ആമസോണ്‍ പെരുമാറുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെ, രൂക്ഷ വിമർശനവുമായി ഹരീഷ് സാൽവെ

കിടിലൻ ഓഫർ പ്രഖ്യാപിച്ച് കമ്പനി: രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സമ്പൂർണ്ണ സൌജന്യം

കാശ് തന്നെ രാജാവ്, 100ഉം 200ഉം ആർക്കും വേണ്ട; എടിഎമ്മിൽ നിന്നെടുക്കുന്നത് കുറഞ്ഞത് 5000 രൂപ

English summary

Jet Airways may fly again in April 2021. Company to sell existing aircrafts

Jet Airways may fly again in April 2021. Company to sell existing aircrafts
Story first published: Saturday, November 21, 2020, 0:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X