വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; ദേശീയ കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജെറ്റ് എയര്‍വേയ്‌സ് പറക്കാനൊരുങ്ങുന്നു. ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണല്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് കമ്പനികളാണ് ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. 1375 കോടി രണ്ട് കമ്പനികളും മുടക്കും.

 
 വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; ദേശീയ കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചു

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാള്‍റോക് ക്യാപിറ്റലും യുഎഇയിലെ സംരഭകരമായ മുരാരി ലാല്‍ ജലാനുമാണ് ജെറ്റിനെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആംഭിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. 30 വിമാനങ്ങള്‍ സര്‍വീസ് നടത്തിയാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക.

2020 ഒക്ടോബറിലാണ് ജെറ്റ് എയര്‍വെയസിനെ ഏറ്റെടുക്കാന്‍ ഇരു കമ്പനികള്‍ക്കും എസ്ബിഐയുടെ നേതൃത്വത്തിലുള്‌ല കര്‍സോര്‍ഷ്യത്തിന് അനുമതി ലഭിച്ചത്. ആദ്യമായാണ് ഈ കമ്പനികളും എയര്‍ലൈന്‍ ബിസ്‌നസ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എര്‍വേയ്‌സ് 2019 ഏപ്രില്‍ 17ന് ആണ് സര്‍വീസ് അവസാനിപ്പിച്ചത്. 1993ല്‍ നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേയ്‌സ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കമ്പനി വന്‍ കടബാധ്യതയില്‍ ചെന്നുപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വീസ് 2019ല്‍ അവസാനിപ്പിച്ചത്.

ഖനന ലൈസന്‍സിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു: ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍

ആഗോള ട്രെന്‍ഡിനെ മറികടന്ന് ഇന്ത്യന്‍ വിപണി; സെന്‍സെക്‌സില്‍ 230 പോയിന്റ് നേട്ടം

English summary

Jet Airways ready to fly again; revival plan approved by National Companies Law Tribunal

Jet Airways ready to fly again; revival plan approved by National Companies Law Tribunal
Story first published: Tuesday, June 22, 2021, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X