ജിയോ വരിക്കാ‍ർ അറിഞ്ഞോ? 149 രൂപയുടെ റീചാർജ് പ്ലാനിൽ മാറ്റം, ഡേറ്റയും വാലിഡിറ്റിയും കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ 149 രൂപയുടെ റീചാർജ് പ്ലാനിൽ മാറ്റം വരുത്തി. എന്നാൽ പുതിയ പ്ലാനിൽ ജിയോ സൗജന്യ ഐയുസി വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. നേരത്തെ, 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലി‍‍ഡിറ്റിയും 42 ജിബി ഡാറ്റയുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 149 രൂപയുടെ പ്ലാൻ ജിയോ ഓൾ-ഇൻ-വൺ പ്ലാനായാണ് മാറിയിരിക്കുന്നത്. പുതുക്കിയ പായ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയും 36 ജിബി ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

ടോപ്പ്-അപ്പ് വൗച്ചർ
 

ടോപ്പ്-അപ്പ് വൗച്ചർ

ജിയോ ഇതര നമ്പറുകളിലേക്ക് വിളിക്കാൻ, നിങ്ങൾക്ക് 10 രൂപയുടെ മുതൽ ടോപ്പ്-അപ്പ് വൗച്ചറുകൾ വാങ്ങാം. അത്തരത്തിലുള്ള ഓരോ 10 രൂപയുടെ വൗച്ചറിലും 1 ജിബി സൗജന്യ ഡാറ്റാ ലഭിക്കും. ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷന് പുറമെ നിങ്ങൾക്ക് ദിവസവും 100 എസ്എംഎസുകളും ഇതുവഴി ലഭിക്കും.

ജിയോ പണി തുടങ്ങി, കോളുകൾ ഇനി സൗജന്യമല്ല; മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് നിരക്ക് ഇങ്ങനെ

222 രൂപയുടെ പ്ലാൻ

222 രൂപയുടെ പ്ലാൻ

149 പ്ലാനിന്റെ ഏറ്റവും അടുത്ത എതിരാളി 28 ദിവസത്തെ വാലിഡിറ്റിയുള്ള 222 രൂപയുടെ റീചാർജ് പ്ലാനാണ്, 56 ജിബിയുടെ ഉയർന്ന ഡാറ്റാ ആനുകൂല്യമാണ് ഈ പ്ലാൻ നിങ്ങൾക്ക് നൽകുന്നത്. ജിയോ ഇതര നമ്പറുകളിലേക്ക് ഉപഭോക്താക്കൾക്ക് 1,000 മിനിറ്റ് സൗജന്യ കോളിംഗ് ലഭിക്കും. കൂടാതെ, 56 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമുള്ള ജിയോയുടെ മറ്റൊരു പ്ലാനാണ് 198 രൂപയുടെ റീച്ചാർജ് പ്ലാൻ.

സ്പെക്ട്രം ലേലം: റിലയൻസ് ജിയോയ്ക്ക് പാരയാകുമോ?

മറ്റ് പ്ലാനുകൾ

മറ്റ് പ്ലാനുകൾ

പുതുക്കിയ 149 രൂപയുടെ പ്ലാനിനു പുറമെ, 444 രൂപ, 333 രൂപ, 555 രൂപ എന്നീ റീചാർജ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോന്നിനും വ്യത്യസ്‌ത കാലാവധിയും ഡാറ്റ ആനുകൂല്യവുമാണുള്ളത്. ഇവയെല്ലാം അൺലിമിറ്റ‍ഡ് ജിയോ ടു ജിയോ കോളുകളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 360 ദിവസത്തെ സാധുതയുള്ള ജിയോയുടെ ദീർഘകാല പായ്ക്കുകളുടെ നിരക്ക് 9,999 രൂപയാണ്.

ജിയോ വരിക്കാർക്ക് കമ്പനിയുടെ മുന്നറിയിപ്പ്; ഈ വ്യാജ എസ്എംഎസ് നിങ്ങൾക്ക് ലഭിച്ചോ?

ഐയുസി ചാര്‍ജ്

ഐയുസി ചാര്‍ജ്

എല്ലാ ജിയോ ഇതര സബ്‌സ്‌ക്രൈബർമാരും ജിയോ ഇതര നെറ്റ് വർക്കിലേയ്ക്ക് വിളിക്കണമെങ്കിൽ മിനിറ്റിൽ 6 പൈസ നിരക്ക് നൽകേണ്ടതുണ്ട്. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെയാണ് മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കണമെന്ന നിബന്ധന വന്നിരിക്കുന്നത്.

English summary

ജിയോ വരിക്കാ‍ർ അറിഞ്ഞോ? 149 രൂപയുടെ റീചാർജ് പ്ലാനിൽ മാറ്റം, ഡേറ്റയും വാലിഡിറ്റിയും കുറച്ചു

Telecom operator Reliance Jio has revised its recharge plan to Rs 149. In the new plan, Jio has allowed free IUC voice calls. Read in malayalam.
Story first published: Thursday, November 14, 2019, 11:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more