ജിയോ പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു, ഡിസംബർ 6 മുതൽ ജിയോ വരിക്കാർ അധികമായി നൽകേണ്ടത് എത്ര?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ടെലികോം കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു. പരിധിയില്ലാത്ത വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ 'ഓൾ ഇൻ വൺ' പ്ലാനുകളുടെ പുതിയ താരിഫാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം 199 രൂപ മുതൽ ഒരു വർഷത്തേക്ക് 2,199 രൂപ വരെയുള്ളതാണ് പുതിയ നിരക്കുകൾ. ഡിസംബർ 6 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

28 ദിവസത്തെ കാലാവധി
 

28 ദിവസത്തെ കാലാവധി

  • 199 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 1,000 മിനിറ്റ് സൌജന്യ കോൾ, പ്രതിദിനം 1.5 ജിബി ഡാറ്റ
  • 249 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 2000 മിനിറ്റ് സൌജന്യ കോൾ
  • 349 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 3 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 3,000 മിനിറ്റ് സൌജന്യ കോൾ

ജിയോ വരിക്കാർക്ക് പണി കിട്ടി, ഡിസംബർ ആറ് മുതൽ 40 ശതമാനം നിരക്ക് വർദ്ധനവ്

56 ദിവസത്തെ കാലാവധി

56 ദിവസത്തെ കാലാവധി

  • 399 രൂപയുടെ പ്ലാൻ: പരിധിയില്ലാത്തതും പ്രതിദിനം 1.5 ജിബി ഡാറ്റയും ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 2,000 മിനിറ്റ് സൌജന്യ കോൾ
  • 444 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 2,000 മിനിറ്റ് സൌ ജന്യ കോൾ

ജിയോ വരിക്കാർക്കും പണി കിട്ടി, ഏതാനും ആഴ്ചകൾക്കുള്ളിൽ മൊബൈൽ ഫോൺ താരിഫ് ഉയരും

84 ദിവസത്തെ കാലാവധി

84 ദിവസത്തെ കാലാവധി

  • 555 രൂപയുടെ പ്ലാൻ: പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 3,000 മിനിറ്റ് സൌജന്യ കോളുകൾ
  • 599 രൂപയുടെ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 3,000 മിനിറ്റ് സൌജന്യ കോളുകൾ

എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും താരിഫ് ഉയർത്തുമോ?

റിലയൻസ് ജിയോ വാർഷിക പ്ലാൻ

റിലയൻസ് ജിയോ വാർഷിക പ്ലാൻ

  • 1,299 രൂപയുടെ പ്ലാൻ: പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, ജിയോ ഇതര നെറ്റ്വർക്കിലേയ്ക്ക് 12,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവ ഈ പ്ലാനിൽ ലഭ്യമാണ്.

റീചാർജ് പ്ലാനുകൾക്ക് പുറമെ, ജിയോപ്രൈം ഉപയോക്താക്കൾക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോപ്രൈം ഉപയോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ

ജിയോപ്രൈം ഉപയോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ

  • ജിയോ ടിവി- 100ലധികം എച്ച്ഡി ചാനലുകൾ ഉൾപ്പെടെ 600ലധികം ടിവി ചാനലുകൾ
  • ജിയോ സിനിമ- 10,000ലധികം സിനിമകൾ, ടിവി ഷോകൾ, ഡിസ്നി, മാർവൽ, പിക്സാർ, ലൂക്കാസ്, വൂട്ട്, ഇറോസ്ന, ആൾട്ട് ബാലാജി, പാരാമൗണ്ട്, സൺനെക്സ്റ്റ് എന്നീ പങ്കാളികളുടെ പ്രീമിയം ഉള്ളടക്കത്തിലേക്കുള്ള ആക്സസ് എന്നിവ ലഭിക്കും.
  • ജിയോ സാവൻ- 5 കോടിയിലധികം ഗാനങ്ങൾ, സൌജന്യ കോളർ ട്യൂണുകളുടെ ഏറ്റവും വലിയ ലൈബ്രറി
  • ജിയോ ന്യൂസ് - 150ലധികം ലൈവ് ന്യൂസ് ചാനലുകൾ, 300ലധികം ന്യൂസ്‌പേപ്പർ പതിപ്പുകൾ, 800ലധികം മാഗസിനുകൾ
  • ജിയോ സെക്യൂരിറ്റി - നോർട്ടന്റെ പ്രീമിയം മൊബിലിറ്റി സെക്യൂരിറ്റി സ്യൂട്ടിലേക്കുള്ള ആക്സസ്
  • ജിയോ ക്ലൌഡ് - കോംപ്ലിമെന്ററി 5ജിബി ക്ലൗഡ് സംഭരണത്തിലേക്കുള്ള ആക്‌സസ്സ്
  • ജിയോ ഹെൽത്ത് ക്ലബ്ബ് - പരിശോധനകൾ ബുക്ക് ചെയ്യുക, ഡോക്ടർമാരെ സമീപിക്കുക, നിങ്ങളുടെ ഭാരം നിയന്ത്രിക്കുക, റിപ്പോർട്ടുകൾ ആക്‌സസ്സുചെയ്‌ത് അവ നിങ്ങളുടെ ഡോക്ടറുമായി സുരക്ഷിതമായി പങ്കിടുക.

English summary

ജിയോ പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു, ഡിസംബർ 6 മുതൽ ജിയോ വരിക്കാർ അധികമായി നൽകേണ്ടത് എത്ര?

Reliance Jio Infocomm Ltd has announced new tariff plans as telecom companies in the country have decided to increase their call and data rates. Read in malayalam.
Story first published: Thursday, December 5, 2019, 8:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X