കേരളത്തില്‍ ജിയോ വേഗത വര്‍ധിപ്പിച്ചു; 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊറോണവൈറസിന്റെ രണ്ടാം വ്യാപന ഘട്ടമാണിത്. നിയന്ത്രണങ്ങള്‍ എത്ര കടുപ്പിച്ചിട്ടും രോഗ വ്യാപനം തടയാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എട്ട് മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കടുത്ത നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. വീടുകളില്‍ ജോലിയും പഠനവുമെല്ലാം നടത്തേണ്ട അവസ്ഥ. ഇങ്ങനെ തുടര്‍ന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തൊന്നും തുറക്കാന്‍ സാധ്യതയില്ല.

 
കേരളത്തില്‍ ജിയോ വേഗത വര്‍ധിപ്പിച്ചു; 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു

ട്യൂഷന്‍, കോച്ചിങ് സെന്റുകളെല്ലാം ഇപ്പോള്‍ നിര്‍ത്തിവച്ചു, ഓണ്‍ലൈന്‍ പഠനത്തിലേക്ക് കടന്നു. കമ്പനി ജോലികളും വര്‍ക്ക് ഫ്രം ഹോം ആയി മാറി. കമ്പനികാര്യ മീറ്റിങ്ങുകള്‍ വെര്‍ച്വലായി. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമാകേണ്ട സമയമാണിതെന്ന് ചുരുക്കം. ഈ അവസരത്തിലാണ് ജിയോ കേരളത്തില്‍ തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചിരിക്കുകയാണ് കമ്പനി. സംസ്ഥാനത്തെ 12000 സൈറ്റുകളില്‍ മൂുന്ന് സ്‌പെക്ട്രങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിന്യസിച്ചു. ഇതോടെ ജിയോ വരിക്കാര്‍ക്ക് ഇന്റെര്‍നെറ്റ് വേഗത കൂടും. മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ 22 സര്‍ക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അനുമതി നേടിയിരുന്നു. നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി വേഗത കിട്ടുമെന്നാണ് ജിയോ അവകാശപ്പെടുന്നത്.

കേരളത്തില്‍ സേവനം മെച്ചപ്പെടുത്താനാണ് ജിയോയുടെ തീരുമാനം. ഇതാകട്ടെ മറ്റു പല ടെലികോം കമ്പനികള്‍ക്കും തിരിച്ചിടിയായേക്കും. ഈ മേഖലയില്‍ ശക്തമായ മല്‍സരത്തിനും വഴിയൊരുങ്ങും. ഇന്ത്യയില്‍ 40 കോടിയിലധികം ജിയോ വരിക്കാരുണ്ട്. കേരളത്തില്‍ ഒരു കോടിയിലധികവും. ഈ വര്‍ഷം കേരളത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read more about: jio ജിയോ
English summary

Jio network users get more speed due to Jio deployed 20 MHZ spectrum

Jio network users get more speed due to Jio deployed 20 MHZ spectrum
Story first published: Thursday, May 6, 2021, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X