ജിയോ വരിക്കാ‍ർ അറിഞ്ഞോ? ജനുവരി 1 മുതൽ പുതിയ പ്ലാനുകളും സൗജന്യ കോളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കുമെന്ന് റിലയൻസ് ജിയോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ട്രായുടെ നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. 2021 ജനുവരി 1 മുതൽ പുതിയ പ്ലാനുകൾ കമ്പനി നടപ്പിലാക്കും. മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകളും റിലയൻസ് ജിയോ വെളിപ്പെടുത്തിയിട്ടുണ്ട്.

 

പുതിയ പ്ലാനുകൾ

പുതിയ പ്ലാനുകൾ

പുതിയ പ്രഖ്യാപനത്തോടെ 149 രൂപ, 129 രൂപ, 199 രൂപ, 555 രൂപ പ്ലാൻ സ്വന്തമാക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ജിയോ സൗജന്യ കോളുകൾ വാഗ്ദാനം ചെയ്യും. വിവിധ പ്ലാനുകൾക്കൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ പരിശോധിക്കാം.

വരിക്കാ‍ർക്ക് അടിപൊളി ഓഫറുകളുമായി ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ

129 രൂപ, 149 രൂപ പ്ലാനുകൾ

129 രൂപ, 149 രൂപ പ്ലാനുകൾ

129 രൂപയുടെ പ്ലാൻ അനുസരിച്ച് സൗജന്യ ആഭ്യന്തര വോയ്‌സ് കോളുകൾക്കൊപ്പം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 149 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്കായി 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ സാധുത 24 ദിവസം നീണ്ടു നിൽക്കും. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസും കോംപ്ലിമെന്ററി ജിയോ ആപ്ലിക്കേഷൻ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെ പരാതിയുമായി ജിയോ, 'വ്യാജ പ്രചാരണം നടത്തുന്നു'

199 രൂപയുടെ പ്ലാൻ

199 രൂപയുടെ പ്ലാൻ

199 രൂപയുടെ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും 28 ദിവസത്തെ സാധുതയും വാഗ്ദാനം ചെയ്യുന്നു. ഇത് സൗജന്യ വോയ്‌സ് കോളുകളും ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത സന്ദേശങ്ങളും (പ്രതിദിനം 100) പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കേരള സര്‍ക്കിളില്‍ ജിയോക്ക് വന്‍ നേട്ടം; ഒരു കോടിയിലധികം വരിക്കാര്‍, കൊറോണ തുണച്ചു!!

555 രൂപയുടെ പ്ലാൻ

555 രൂപയുടെ പ്ലാൻ

പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിന് 84 ദിവസത്തെ സാധുതയുണ്ട്. പരിധിയില്ലാത്ത സന്ദേശങ്ങളും (പ്രതിദിനം 100) ജിയോ ആപ്ലിക്കേഷനുകളുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനുമായാണ് പ്ലാൻ വരുന്നത്. ആഭ്യന്തര വോയ്‌സ് കോളുകൾ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച പ്രസ്താവനയിൽ, ജിയോ രാജ്യത്തിനായുള്ള അവരുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഒരു ഡിജിറ്റൽ സമൂഹത്തിന് അടിത്തറയിടാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെട്ടു.

English summary

Jio New plans and free calls from January 1st, Details here | ജിയോ വരിക്കാ‍ർ അറിഞ്ഞോ? ജനുവരി 1 മുതൽ പുതിയ പ്ലാനുകളും സൗജന്യ കോളും

The company will implement the new plans from January 1, 2021. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X