ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം; 5,655 കോടി രൂപയുടെ നിക്ഷേപവുമായി സിൽവർ ലെയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെയ്‌സ്ബുക്കുമായി 43,574 കോടി രൂപയുടെ കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലെയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമിൽ 5,655.75 കോടി രൂപയുടെ നിക്ഷേപവുമായി രംഗത്ത്. ജിയോയുടെ 1.15 ശതമാനം ഓഹരികൾക്കാണ് സിൽവർ ലെയ്ക്ക് 5,655.75 കോടി രൂപ നിക്ഷേപിക്കുന്നത്. ഇക്കാര്യം റിലയൻസ് ഇൻഡസ്ട്രീസാണ് അറിയിച്ചിരിക്കുന്നത്. ഈ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമുകളെ 4.90 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേയ്ക്കും എന്റർപ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയിലേയ്ക്കും ഉയർത്തും.

ജിയോ വരിക്കാർക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്ത് കൊടുത്ത് കമ്മീഷൻ നേടാൻ അവസരം

പുതിയ നിക്ഷേപകർ
 

പുതിയ നിക്ഷേപകർ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഫെയ്‌സ്ബുക്ക് നിക്ഷേപത്തിന്റെ ഇക്വിറ്റി മൂല്യത്തിന്റെ 12.5 ശതമാനം പ്രീമിയമാണ് സിൽവർ ലെയ്ക്ക് പ്രതിനിധീകരിക്കുന്നത്. എയർ‌ബൺ‌ബി, അലിബാബ, ആൻറ് ഫിനാൻ‌ഷ്യൽ‌, ആൽ‌ഫബെറ്റിന്റെ വെർ‌ലി ആൻഡ് വേമോ യൂണിറ്റുകൾ‌, ഡെൽ‌ ടെക്നോളജീസ്, ട്വിറ്റർ‌, കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്പനികളിലും സിൽ‌വർ‌ ലെയ്ക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.

സിൽവർ ലെയ്ക്ക്

സിൽവർ ലെയ്ക്ക്

ഫേസ്ബുക്കിന് 10% ഓഹരി വിറ്റ ശേഷം, കടം കുറയ്ക്കുന്നതിന് സമാനമായ കരാറിനായി മറ്റ് പ്രധാന സാമ്പത്തിക നിക്ഷേപകരുമായി ചർച്ച നടത്തുകയാണെന്ന് റിലയൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ വിലപ്പെട്ട പങ്കാളിയാണ് സിൽവർ ലെയ്ക്ക് എന്ന് ആർഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. സാങ്കേതികവിദ്യയിലും ധനകാര്യത്തിലും മികച്ച കമ്പനികളിലൊന്നാണ് സിൽവർ ലെയ്ക്ക്. ഇന്ത്യന്‍ ഡിജിറ്റല്‍ സൊസൈറ്റിയുടെ പരിവര്‍ത്തനത്തിനായി അവരുടെ ആഗോള സാങ്കേതിക ബന്ധങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അംബാനി വ്യക്തമാക്കി.

ജിയോയുടെ പങ്ക്

ജിയോയുടെ പങ്ക്

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ കമ്പനികളിലൊന്നാണ് ജിയോ പ്ലാറ്റ്‌ഫോം എന്നും അവിശ്വസനീയമാംവിധം ശക്തവും സംരംഭകത്വ മികവുമാണ് ജിയോയെ നയിക്കുന്നതെന്നും കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ സേവനങ്ങളുടെ ശക്തി ഒരു വലിയ വിഭാഗം ഉപഭോക്താക്കളിലേക്കും ചെറുകിട വ്യവസായ ജനങ്ങളിലേക്കും എത്തിക്കുന്നതിന് വളരെ വലിയ പങ്ക് ജിയോ വഹിച്ചിട്ടുണ്ടെന്നും സിൽവർ ലെയ്ക് കോ-സിഇഒയും മാനേജിംഗ് പാർട്ണറുമായ എഗോൺ ഡർബൻ പറഞ്ഞു. ജിയോയുടെ വിപണി സാധ്യതകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ജിയോ - ഫേസ്ബുക്ക് കരാർ

ജിയോ - ഫേസ്ബുക്ക് കരാർ

5.7 ബില്യൺ ഡോളറിന് (43,574 കോടി രൂപ) റിലയൻസ് ജിയോയിൽ 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. അതിവേഗം വളരുന്ന വൻ വിപണിയിൽ ഉറച്ചു നിൽക്കാൻ ഫേസ്ബുക്കിനെ സഹായിക്കുന്ന നീക്കമാണിത്. എന്നാൽ കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള റിലയൻസിന്റെ മാർഗങ്ങളിലൊന്നാണ് ഈ ഓഹരി വിൽപ്പന.

കൊവിഡ് 19 ലോക്ക് ഡൗണ്‍: പ്രീ-പെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി മെയ് 3 വരെ നീട്ടി ടെലികോം കമ്പനികള്‍

English summary

Jio Platforms gets ₹5,655 crore investment from Silver Lake | ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം; 5,655 കോടി രൂപയുടെ നിക്ഷേപവുമായി സിൽവർ ലെയ്ക്ക്

Just days after announcing a deal worth Rs 43,574 crore with Facebook, private equity firm Silver Lake has invested Rs 5,655.75 crore on the Jio platform. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X