പ്രീമിയം പ്ലാനുകളെച്ചൊല്ലി തര്‍ക്കം; ജിയോ-വോഡഫോണ്‍ ഐഡിയ പോര് മുറുകുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാഭകരമായ ഡാറ്റ പ്ലാനുകളുടെ ഭാവി നിര്‍ണയിക്കുന്ന ഒരു നിയമപോരാട്ടത്തിനായി റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. പ്രീമിയം പ്ലാനുകളിലെ റെഗുലേറ്ററി നിയന്ത്രണങ്ങള്‍ക്കെതിരെ വോഡഫോണ്‍ ഐഡിയയുടെ അപേക്ഷയില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്, മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി, ടെലികോം തര്‍ക്ക പരിഹാര, അപ്പലേറ്റ് ട്രിബ്യണലിന് (ടിഡിസാറ്റ്) അപേക്ഷ നല്‍കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജൂലൈ 11 ന് വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്ലിന്റെയും പ്രീമിയം പ്ലാനുകള്‍ തടയുന്നതിനായി റിലയന്‍സ് ജിയോ ടെലികോം ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കി.

1
 

എന്നാല്‍, ജിയോയുടെ അപേക്ഷ ഇതുവരെ അംഗീകരിച്ചിട്ടില്ല. മറുപടി ഫയല്‍ ചെയ്യാന്‍ ട്രായ് സമയം തേടിയതിനാല്‍ ടിഡിസാറ്റ് വ്യാഴാഴ്ച വോഡഫോണിന്റെ അപ്പീല്‍ കേള്‍ക്കും. ടെലകോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും ശരാശരി വരുമാനം സംഭാവന ചെയ്യുന്നവയാണ് പ്രീമിയം പ്ലാനുകള്‍. സുപ്രീം കോടതിയില്‍ എജിആറുമായി (ക്രമീകരിച്ച മൊത്ത വരുമാനം) ലിങ്കുചെയ്തിരിക്കുന്ന കുടിശ്ശിക തീര്‍പ്പാക്കുന്നതില്‍ അവര്‍ ഇതിനകം തന്നെ പിടിമുറുക്കിക്കഴിഞ്ഞു. ടെലികോം കമ്പനികള്‍ മൊത്തം 1.47 ട്രില്യണ്‍ രൂപ നല്‍കണമെന്ന് നിര്‍ദേശിച്ച എജിആര്‍ കേസ് ജൂലൈ 20 -ന് വാദം കേള്‍ക്കാനിരിക്കുകയാണ്. കുടിശ്ശികയുടെ ഭാഗിക പേയ്‌മെന്റുകള്‍ ടെല്‍കോസ് ഇതിനകം അടച്ചിട്ടുണ്ട്. പ്രധാനമായും വോഡഫോണിന്റെ റെഡ് എക്‌സ് പ്ലാനില്‍, കഴിഞ്ഞ നവംബറിലാണ് താരിഫ് പ്ലാന്‍ കേസ് ആരംഭിച്ചത്.

2

ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍, പരിധിയില്ലാത്ത ഡാറ്റ, 50 ശതമാനം വരെ ഉയര്‍ന്ന ഡാറ്റ വേഗത, പ്രീമിയര്‍ ഉപഭോക്തൃ സേവനം, നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ഈ പ്ലാന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ പദ്ധതി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ദേദഗതി ചെയ്തു. ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം റെഡ് എക്‌സ് 127,000 വരിക്കാരെ നേടി. ടെലികോം വ്യവസായത്തെ തടസ്സപ്പെടുത്തുന്നതാണ് പ്രസ്തുത പ്രീമിയം ഡാറ്റ പ്ലാന്‍ എന്ന് ജിയോ വിശേഷിപ്പിക്കുമ്പോള്‍, പരാതി അടിസ്ഥാനരഹിതവും അവ്യക്തവുമാണെന്നാണ് വോഡഫാണിന്റെ ഭാഗം. പ്രീമിയം ഡാറ്റ ഓഫറുകള്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണെന്നും റെഗുലേറ്ററി മേല്‍നോട്ടം പാലിക്കാത്തതാകാമെന്നും ആരോപിച്ച് ട്രായിയ്ക്ക് നല്‍കിയ പരാതിയില്‍, ഒരു ഉപഭോക്താവിന് മിനിമം വേഗതയ്ക്ക് ഒരു ഓപ്പറേറ്റര്‍ക്കും ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നും ജിയോ പറയുന്നു.

3

എന്നാല്‍, ജിയോയുടെ ആരോപണങ്ങള്‍ തങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്ന് വോഡഫോണ്‍ ഐഡിയ തിരിച്ചടിച്ചു. ട്രായ് ഓര്‍ഡറില്‍ സ്‌റ്റേ ആവശ്യപ്പെടുന്നതിനിടെ, റെഗുലേറ്റര്‍ അതിന്റെ കാഴ്ചപ്പാടുകള്‍ കേള്‍ക്കാതെ തിടുക്കത്തില്‍ പ്രവര്‍ത്തിച്ചതായും വോഡഫോണ്‍ ഐഡിയ വ്യക്തമാക്കി. ട്രായ് ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്, ഇത് മുന്‍വിധികളോടെ പ്രശ്‌നത്തെ നോക്കിക്കാണുന്നതിന് തുല്യമാണെന്നും അപേക്ഷയില്‍ പറയുന്നു. റെഡ് എക്‌സ് ടീം കഴിഞ്ഞ എട്ടുമാസമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇക്കാലയളവില്‍ ട്രായ് പദ്ധതി പാലിക്കാത്തത് സംബന്ധിച്ച് ഒരു പ്രശ്‌നവും ഉന്നയിച്ചിട്ടില്ലെന്നും വോഡഫാണ്‍ ഐഡിയ വാദിച്ചു.

English summary

jio sets off new war on vodafone over redx premium plans | പ്രീമിയം പ്ലാനുകളെച്ചൊല്ലി തര്‍ക്കം; ജിയോ-വോഡഫോണ്‍ ഐഡിയ പോര് മുറുകുന്നു

jio sets off new war on vodafone over redx premium plans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X