ജിയോ വരിക്കാർക്ക് ലാൻഡ് ഫോണിൽ വരുന്ന കോൾക്ക് ഇനി നിങ്ങളുടെ മൊബൈലിൽ മറുപടി നൽകാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാൻഡ് ഫോണിൽ വരുന്ന കോൾ ഇനി നിങ്ങൾക്ക് കൈയിലുള്ള മൊബൈലിലും അറ്റൻഡ് ചെയ്യാം. എങ്ങനെയെന്ന് അല്ലേ? ജിയോ ഫൈബറിന് കീഴിൽ ലാൻഡ്‌ലൈൻ കണക്ഷൻ ആരംഭിച്ചതോടെയാണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലാൻഡ് ഫോണിൽ വരുന്ന കോളും മൊബൈലിൽ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നത്. നിങ്ങളുടെ ലാൻഡ് ലൈൻ നമ്പറിൽ നിന്ന് വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യവും ജിയോ ഒരുക്കിയിട്ടുണ്ട്.

699 രൂപയുടെ പ്ലാൻ
 

699 രൂപയുടെ പ്ലാൻ

699 രൂപ മുതലുള്ള ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിലാണ് സൌജന്യ ലാൻഡ്‌ലൈൻ കണക്ഷൻ ലഭിക്കുന്നത്. ജിയോ കോൾ അപ്ലിക്കേഷൻ ഉപയോഗിച്ച്, വീഡിയോ, ഓഡിയോ കോളുകൾ വിളിക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ലാൻഡി ലൈൻ കണക്ഷനുമായി ബന്ധിപ്പിക്കാവുന്നതുമാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് പരിശോധിക്കാം.

പുതിയ അല്‍ഭുതം! ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം കുറയുന്നു; കാരണങ്ങളേറെ

നിങ്ങൾ ചെയ്യേണ്ടത് എന്ത്?

നിങ്ങൾ ചെയ്യേണ്ടത് എന്ത്?

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ജിയോ കോൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌യുക
  • ആപ്ലിക്കേഷനിൽ നിങ്ങളുടെ 10 അക്ക ജിയോ ലാൻഡ് ലൈൻ നമ്പർ നൽകുക.
  • ജിയോ കോൾ ആപ്ലിക്കേഷനിൽ 'FixedLine Profile' തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നിങ്ങളുടെ നിശ്ചിത ലൈൻ നമ്പറിൽ നിന്ന് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയും.
ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഈ ജിയോ സേവനം ഒരു ജിയോ സിം കാർഡ് ഉള്ള അല്ലെങ്കിൽ ജിയോ ഫൈബർ അല്ലെങ്കിൽ ജിയോഫൈ കണക്ഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ജിയോ ഉപയോക്താക്കൾക്ക് എച്ച്ഡി വോയ്‌സ്, വീഡിയോ കോളിംഗ് ലഭിക്കും. വീട്ടിൽ നിന്ന് വീഡിയോ, കോൺഫറൻസ് കോളുകൾ വിളിക്കാൻ ജിയോഫൈബർ കണക്റ്റുചെയ്‌ത ടിവി ഉപയോഗിക്കാനും സാധിക്കും.

റെഡ്മി നോട്ട് 7 വാങ്ങിയാല്‍ ഇരട്ടി ഡാറ്റയും സൗജന്യ സേവനങ്ങളും; ഓഫറുകളുമായി ജിയോയും എയര്‍ടെല്ലും

മറ്റ് ആനുകൂല്യങ്ങൾ

മറ്റ് ആനുകൂല്യങ്ങൾ

പ്രതിമാസം 699 രൂപയ്ക്ക് 100 എംബിപിഎസ് കുറഞ്ഞ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുന്ന ജിയോ കഴിഞ്ഞ സെപ്റ്റംബറിലാണ് ഫൈബർ അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനം ആരംഭിച്ചത്. 8,499 രൂപയുടെ വരെ പ്ലാനുകൾ ഉള്ള ജിയോ ഫൈബർ ഇന്ത്യയിൽ എവിടെയും സൌജന്യ വോയ്‌സ് കോളുകൾ, പരിധിയില്ലാത്ത അതിവേഗ ഡാറ്റ, സെറ്റ് ടോപ്പ് ബോക്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

4500 രൂപയ്ക്ക് ജിയോ ഫോണ് 3, റെഡ്‌മി ഫോണുകൾക്ക് തിരിച്ചടിയായേക്കും

Read more about: jio phone ജിയോ ഫോൺ
English summary

ജിയോ വരിക്കാർക്ക് ലാൻഡ് ഫോണിൽ വരുന്ന കോൾക്ക് ഇനി നിങ്ങളുടെ മൊബൈലിൽ മറുപടി നൽകാം, എങ്ങനെ?

Reliance Jio customers will be able to attend the landline call on mobile phone. Read in malayalam.
Story first published: Monday, November 18, 2019, 8:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X