ജിയോ വരിക്കാർക്കും പണി കിട്ടി, ഏതാനും ആഴ്ചകൾക്കുള്ളിൽ മൊബൈൽ ഫോൺ താരിഫ് ഉയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൊഡാഫോണിനും എയർടെല്ലിനും പിന്നാലെ അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മൊബൈൽ ഫോൺ താരിഫ് വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ജിയോയും അറിയിച്ചു. ഡിസംബർ 1 മുതൽ താരിഫ് വർദ്ധിപ്പിക്കുമെന്ന് എതിരാളികളായ എയർടെലും വോഡഫോൺ ഐഡിയയും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജിയോയുടെ പ്രഖ്യാപനം. ടെലികോം താരിഫ് പരിഷ്കരണത്തിനായി ടെലികോം റെഗുലേറ്റർ ട്രായ് കൺസൾട്ടേഷൻ പ്രക്രിയ ആരംഭിക്കാൻ പോകുകയാണെന്നും ജിയോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മറ്റ് ഓപ്പറേറ്റർമാരെപ്പോലെ തന്നെ തങ്ങളും സർക്കാരുമായി ചേർന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യവസായത്തെ ശക്തിപ്പെടുത്തുന്ന രീതിയിലും റെഗുലേറ്ററി ഭരണകൂടത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ഡാറ്റാ ഉപഭോഗത്തെയോ വളർച്ചയെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ താരിഫുകളിൽ ഉചിതമായ വർദ്ധനവ് നടപ്പിലാക്കുകയും ചെയ്യുമെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാ‍ർത്ത; ജിയോഫോൺ ദീപാവലി ഓഫർ നവംബർ 30 വരെ നീട്ടി

ജിയോ വരിക്കാർക്കും പണി കിട്ടി, ഏതാനും ആഴ്ചകൾക്കുള്ളിൽ മൊബൈൽ ഫോൺ താരിഫ് ഉയരും

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികൾക്ക് ചൊവ്വാഴ്ച കനത്ത ഡിമാൻഡാണ് ഉണ്ടായിരുന്നത്. ഡിസംബർ മുതൽ ഇരു കമ്പനികളും മൊബൈൽ ഫോൺ കോൾ, ഡേറ്റാ ചാർജുകൾ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഓഹരി വില കുത്തനെ ഉയർന്നത്. ഭാരതി എയർടെൽ ഓഹരി വില ഇന്നലെ 7.36 ശതമാനം ഉയർന്ന് 439.25 രൂപയിലെത്തി.

ജിയോയുടെ കടന്നു വരവോടെ ടെലികോം രംഗത്തുണ്ടായ കടുത്ത മത്സരവും കുടിശ്ശികകളുമാണ് ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും താരിഫ് വർദ്ധനവ് പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. തങ്ങളുടെ ബിസിനസ്സിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഈ

താരിഫ് വർദ്ധനവ് ആവശ്യമാണെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്.

റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ റീചാർജ് പ്ലാനുകൾ; 222, 333, 444 രൂപയുടെ കിടിലൻ ഓഫറുകൾ

English summary

ജിയോ വരിക്കാർക്കും പണി കിട്ടി, ഏതാനും ആഴ്ചകൾക്കുള്ളിൽ മൊബൈൽ ഫോൺ താരിഫ് ഉയരും

Reliance Jio has announced that it will increase its mobile phone tariffs in the next few weeks following Vodafone and Airtel. Read in malayalam.
Story first published: Wednesday, November 20, 2019, 7:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X