വാങ്ങാൻ ആളില്ല, ഉള്ളിയ്ക്ക് വെറും ഒരു രൂപ, കണ്ണെരിഞ്ഞ് കർഷകർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാരാഷ്ട്രയിൽ പല ഭാഗങ്ങളിലും കനത്ത മഴയെത്തുടർന്ന് ഉള്ളി മൊത്ത വില കിലോയ്ക്ക് 1 രൂപയായി കുറഞ്ഞു. വാശി എപിഎംസിയിൽ ഈ സീസണിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ചെറിയ ഉള്ളി കിലോയ്ക്ക് ഒരു രൂപ മുതൽ 4 രൂപ വരെയാണ് വില. ഇടത്തരം ഉള്ളിയ്ക്ക് 5 മുതൽ 7 രൂപ വരെയും സവാളയ്ക്ക് കിലോയ്ക്ക് മൊത്ത വിപണിയിൽ 8 മുതൽ 10 രൂപ വരെയുമാണ് വില. എന്നാൽ, ചില്ലറ വ്യാപാരികൾ ഉപയോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ കൈമാറുന്നില്ല.

ഉള്ളി വിലയിൽ മാറ്റമില്ല; ഉള്ളി ഇറക്കുമതി ആരംഭിച്ചിട്ടും, കിലോയ്ക്ക് 150 രൂപ തന്നെ

വാങ്ങാൻ ആളില്ല, ഉള്ളിയ്ക്ക് വെറും ഒരു രൂപ, കണ്ണെരിഞ്ഞ് കർഷകർ

 

കിലോയ്ക്ക് 20 മുതൽ 30 രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്ന് വില ഈടാക്കുന്നത്. മഴക്കാലത്ത് വിളയ്ക്ക് നാശമുണ്ടാകുമെന്ന് ഭയന്ന് കൂടുതൽ കാലം സ്റ്റോക്കുകൾ കരുതാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു. സൂക്ഷിച്ചുവച്ച് നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വിൽക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു. പുതിയ വിളയുടെ ശക്തമായ ഉൽപാദനവും മഴയുമാണ് വിലയിൽ ഇടിവുണ്ടാകാൻ കാരണം.

ഉള്ളിവില താഴ്ന്നതോടെ കര്‍ഷകര്‍ ദുരിതത്തിലായി. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വിൽപ്പന നടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഉള്ളിയുടെ വില കിലോക്ക് 200 രൂപ കടന്നിരുന്നു. ഉല്‍പാദനക്കുറവും കൃഷി നശിച്ചതുമാണ് അന്ന് വില കുത്തനെ ഉയരാൻ കാരണമായത്. വില നിയന്ത്രിക്കുന്നതിനായി തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അനുകൂല കാലാവസ്ഥയും ഉല്‍പാദനം വര്‍ധിച്ചതും വില കുറയാന്‍ കാരണമായി.

'മൂഡ് ഓഫ് ദി നേഷൻ' സർവേ: ഉയർന്ന ഉള്ളി വില ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മോശം സ്ഥിതിയുടെ സൂചന

English summary

Just one rupee for onion, farmers in tear | വാങ്ങാൻ ആളില്ല, ഉള്ളിയ്ക്ക് വെറും ഒരു രൂപ, കണ്ണെരിഞ്ഞ് കർഷകർ

In Maharashtra, wholesale price of onion fell to Rs 1 per kg due to heavy rains in many parts of the state. Read in malayalam.
Story first published: Wednesday, August 12, 2020, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X