ഗെയിമിംഗിൽ ഒരു കൈ നോക്കി കാജൽ അഗർവാൾ, വിവാഹത്തിന് പിന്നാലെ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ മുംബൈ ആസ്ഥാനമായുള്ള ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഓക്കി ഗെയിമിംഗിൽ നിക്ഷേപം നടത്തിതായി റിപ്പോർട്ട്. അഗർവാൾ കമ്പനിയിൽ 15% ഓഹരികൾ സ്വന്തമാക്കിയതായാണ് വിവരം. ഇതോടെ നടി ഓക്കി ഗെയിമിംഗിൽ ബോർഡ് അംഗമായി ചേരും. ജിതിൻ മസന്ദ് സ്ഥാപിച്ച ഓക്കി ഗെയിമിംഗ് ഓക്കി വെൻ‌ചേഴ്സിന് കീഴിലുള്ള ഒരു സ്വയം ധനസഹായ കമ്പനിയാണ്. കാജൽ അഗർവാൾ ആണ് ആദ്യമായി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകുന്ന വ്യക്തി.

 

ലോകത്തിലെ അതിസമ്പന്നരായ സെലിബ്രിറ്റി ദമ്പതികൾ ആരൊക്കെ? പട്ടികയിൽ ഇന്ത്യൻ ദമ്പതികളും

ഗെയിമിംഗ് വ്യവസായം ഇപ്പോൾ കുതിച്ചുയരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ മേഖലയുടെ ഭാഗമാകാനുള്ള ശരിയായ സമയമാണിതെന്നും ഗെയിം ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ നൂതനവും മികച്ചതുമായ ഗെയിമുകൾ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാജൽ അഗർവാൾ പറഞ്ഞു. ഓക്കി ഗെയിമിംഗിലൂടെ, ഇന്ത്യയിലെ വനിതാ ഗെയിം കളിക്കാരെ സ്വാധീനിക്കാനും പുതിയ വഴികൾ തുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കാജൽ അഗർവാൾ പറഞ്ഞു.

ഗെയിമിംഗിൽ ഒരു കൈ നോക്കി കാജൽ അഗർവാൾ, വിവാഹത്തിന് പിന്നാലെ നിക്ഷേപം

ബിസിനസ് പങ്കാളിയായി കാജലിനെ ഓക്കി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഓക്കി വെൻ‌ചേഴ്‌സ് എംഡി മസന്ദ് പറഞ്ഞു. ഗെയിമിംഗ് വ്യവസായത്തിൽ കാജലിന്റെ വ്യക്തിപരമായ താൽപ്പര്യം ബ്രാൻഡ് സ്കെയിലിനെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ സഹായിക്കുമെന്നും ഒകീ ഗെയിമിംഗിലേക്ക് മികച്ച ആശയങ്ങളും കാഴ്ച്ചപ്പാടുകളും കൊണ്ടുവരുന്ന ഒരു നിക്ഷേപകയാണ് കാജലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികൾ; ഫോബ്സ് പട്ടികയിൽ ഒരു ഇന്ത്യക്കാരൻ മാത്രം

ഡിസംബർ അവസാനത്തോടെ 25 ഗെയിമുകൾ കമ്പനി പുറത്തിറക്കുമെന്നും മസന്ദ് പറഞ്ഞു. അപ്പോഴേക്കും ഒരു മില്യൺ ഡൗൺലോഡുകളും ഒരു ലക്ഷം ഉപയോക്താക്കളെയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ഹൌസി, ഫാന്റസി ക്രിക്കറ്റ്, സ്മാർട്ട് നമ്പർ ക്വിസ്, ലുഡോ, ക്രിക്കറ്റ്, സ്മാർട്ട് വേഡ്സ്, അതുപോലെ തന്നെ ജനപ്രിയ പ്രാദേശിക കായിക വിനോദങ്ങളായ വള്ളം കളി (ബോട്ട് റേസിംഗ്, കേരളം), ഡാഹി ഹാൻഡി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ദേശി സ്പോർട്സ് ലീഗ്' എന്നിവയിലാണ് കമ്പനി നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 10 മുതൽ 25 രൂപയ്ക്ക് വരെ ഗെയിമുകൾ കളിക്കാനും 5,000 രൂപ വരെ നേടാനും കഴിയും.

English summary

Kajal Agarwal Investment In Okie Gaming, Picked Up 15% Share | ഗെയിമിംഗിൽ ഒരു കൈ നോക്കി കാജൽ അഗർവാൾ, വിവാഹത്തിന് പിന്നാലെ നിക്ഷേപം

South Indian actress Kajal Agarwal has reportedly invested in Mumbai-based online gaming platform Okie Gaming. Read in malayalam.
Story first published: Tuesday, November 10, 2020, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X