കാത്തിരുന്ന കല്യാണ്‍ ഐപിഒ എത്തുന്നു; മാര്‍ച്ച് 16 മുതല്‍ 18 വരെ... എത്ര രൂപ മുതല്‍? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മലയാളികള്‍ ഏറെ കാത്തിരുന്ന ഐപിഒ ആണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് 1,175 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ആണിത്.

 

ഇന്ത്യയിലെ ജ്വല്ലറി റീട്ടെയില്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ ഐപിഒ എന്നാണ് കല്യാണ് ജ്വല്ലേഴ്‌സ് ഐപിഒ വിശേഷിപ്പിക്കപ്പെടുന്നത്. മറ്റ് വിശദാംശങ്ങള്‍ അറിയാം...

മൂന്ന് ദിവസം

മൂന്ന് ദിവസം

മൂന്ന് ദിവസം മാത്രമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ഐപിഒ വഴി സ്വന്തമാക്കാന്‍ കഴിയുക. മാര്‍ച്ച് 16 ന് തുടങ്ങുന്ന ഐപിഒ മാര്‍ച്ച് 18 ന് സമാപിക്കും. കാത്തിരുന്ന് അവസാന ദിവസം വാങ്ങാമെന്ന് കരുതിയാല്‍, അത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. പലപ്പോഴും ആദ്യ ദിനം തന്നെ ഓഹരികള്‍ മുഴുവന്‍ വിറ്റഴിക്കപ്പെടാറുണ്ട്.

86-87 രൂപ!

86-87 രൂപ!

10 രൂപ മുഖവിലയുള്ള ഓഹരികള്‍ ആണ് വില്‍ക്കുന്നത്. 86 മുതല്‍ 87 രൂപയ്ക്ക് വരെ ആയിരിക്കും ഇത് ഐപിഒ വഴി ലഭ്യമാവുക. ഏറ്റവും ചുരുങ്ങിയത് 172 ഓഹരികള്‍ എങ്കിലും വാങ്ങണം. അതില്‍ താഴെ ഓഹരികള്‍ക്ക് അപേക്ഷിക്കാന്‍ ആവില്ല.

ചരിത്രം സൃഷ്ടിക്കാന്‍

ചരിത്രം സൃഷ്ടിക്കാന്‍

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഐപിഒ പലവിധത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന് ഒന്നാണ്. സ്വകാര്യ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒ ആണിത്. ജ്വല്ലറി റീട്ടെയില്‍ മേഖലയില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐപിഒയും.

13 ശതമാനം ഓഹരികള്‍

13 ശതമാനം ഓഹരികള്‍

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഡൈല്യൂട്ടഡ് ഓഹരികളുടെ 13 ശതമാനം ആണ് ഐപിഒ വഴി വില്‍ക്കുന്നത്. ഇതുവഴി സമാഹരിക്കുന്നത് 1,175 കോടി രൂപയാണ്. ഇതില്‍ എണ്ണൂറ് കോടി രൂപയാണ് മൂലധന നിക്ഷേപമായി വരിക.

വിറ്റഴിക്കുന്ന ഓഹരികള്‍

വിറ്റഴിക്കുന്ന ഓഹരികള്‍

1,175 കോടിയില്‍ 375 കോടി രൂപ നിലവിലെ ഓഹരി വിറ്റഴിക്കുന്നതാണ്. ഇതില്‍ പ്രൊമോട്ടര്‍മാരായ ടിഎസ് കല്യാണരാമന് 125 കോടി രൂപയും നിക്ഷേപകരായ വാര്‍ബര്‍ പിങ്ക്‌സിന് 250 കോടി രൂപയും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വാര്‍ബര്‍ പിങ്ക്‌സിന് മൊത്തം 24 ശതമാനം ഓഹരികളാണ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഉള്ളത്.

ഐപിഒ എങ്ങനെ

ഐപിഒ എങ്ങനെ

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വില്‍ക്കുന്ന മൊത്തം ഓഹരികളുടെ 50 ശതമാനം നിശ്ചിത യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. മൊത്തം ഏഹരിയുടെ 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വാങ്ങാം. ശേഷിക്കുന്ന 15 ശതമാനം അല്ലാവര്‍ക്കും ലഭ്യമാകും.

കേരളത്തിന്റെ സ്വന്തം

കേരളത്തിന്റെ സ്വന്തം

പൂര്‍ണമായും കേരളത്തില്‍ തുടക്കമിട്ട ഒരു സംരംഭമാണ് കല്യാണ്‍. 1993 ല്‍ തൃശൂരില്‍ ആയിരുന്നു ആദ്യത്തെ ജ്വല്ലറി. ഇപ്പോള്‍ ഇന്ത്യയിലും പുറത്തുമായി 137 ശാഖകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന് ഉള്ളത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉണ്ട്.

റെക്കോർഡ് തുകയിൽ നിന്നും സ്വർണ വില ഇടിഞ്ഞത് 21 ശതമാനത്തോളം

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കായി ചൈനീസ് വെബ്‌സൈറ്റുകള്‍; വഞ്ചിതരാകരുത്, 184 എണ്ണം പൂട്ടിച്ചു

English summary

Kalyan Jewellers IPO from March 16 to 18, price fixed in Rs 86-87 range | കാത്തിരുന്ന കല്യാണ്‍ ഐപിഒ എത്തുന്നു; മാര്‍ച്ച് 16 മുതല്‍ 18 വരെ... എത്ര രൂപ മുതല്‍? അറിയാം

Kalyan Jewellers IPO from March 16 to 18, price fixed in Rs 86-87 range
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X